Select Your Language

Notifications

webdunia
webdunia
webdunia
webdunia

115 കോടിയിലേറെ...'പ്രേമലു' തമിഴിലും വിജയമായി,സക്‌സസ് ടീസർ

Premalu

കെ ആര്‍ അനൂപ്

, വെള്ളി, 22 മാര്‍ച്ച് 2024 (15:38 IST)
2024 ന് മികച്ച തുടക്കം നൽകിക്കൊണ്ട് പ്രേമലു വിജയകരമായി പ്രദർശനം തുടരുകയാണ്.ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലെനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രത്തിൻറെ തമിഴ് സക്‌സസ് ടീസർ കഴിഞ്ഞദിവസം നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.
 
ഫെബ്രുവരി 9നാണ് ചിത്രം റിലീസ് ചെയ്തത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ തെലുങ്കുനാടുകളിലും തമിഴ്‌നാട്ടിലും മുന്നേറുകയാണ്.റിപ്പോർട്ട് പ്രകാരം 115 കോടിയിലേറെയാണ് ഇതുവരെ പ്രേമലു നേടിയ കളക്ഷൻ. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനാണിത്. കേരളത്തിൽ നിന്നുമാത്രം 57 കോടിയോളം രൂപ നേടി എന്നാണ് റിപ്പോർട്ടുകൾ.
തമിഴ്‌നാട്ടിലും സിനിമയ്ക്ക് മികച്ച സ്‌ക്രീൻ കൗണ്ട് ഉണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി, ഫഹദ്, ചാക്കോച്ചന്‍.... ഇപ്പം സുരേഷ് ഗോപിയും,ബിഗ് ബജറ്റില്‍ ആക്ഷന്‍ ത്രില്ലര്‍ വരുന്നു