Select Your Language

Notifications

webdunia
webdunia
webdunia
webdunia

''മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍ 'പെടക്കണ ചാളയുണ്ട്' എന്ന് പറയുന്ന കാലം വരും''

''മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍ 'പെടക്കണ ചാളയുണ്ട്' എന്ന് പറയുന്ന കാലം വരും''
, ചൊവ്വ, 20 നവം‌ബര്‍ 2018 (11:39 IST)
നടൻ, മിമിക്രി ആർടിസ്റ്റ്, ഗായകൻ, നിർമാതാവ് എന്നീ റോളുകളിൽ തിളങ്ങുന്ന ആളാണ് ധർമജൻ ബോൾഗാട്ടി. സിനിമയ്ക്കപ്പുറം മീന്‍ കച്ചവടത്തിന് ഇറങ്ങിയും ധര്‍മജന്‍ നൂറ് മേനി കൊയ്തിരിക്കുകയാണ്. ധര്‍മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ ആരംഭിച്ച മത്സ്യകച്ചവടം ഇപ്പോൾ നിരവധി ബ്രാഞ്ചുകൾ ഓപ്പൺ ചെയ്തിരിക്കുകയാണ്. 
 
അതിലൊന്ന് നടന്‍ രമേഷ് പിഷാരടി ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കടയുടെ ഉദ്ഘാടനം. ഉദ്ഘാടനത്തിനെത്തിയ സലീം കുമാറിന്റെ പ്രസംഗം ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇതൊരു വലിയ ബിസിനസ് തന്നെയാണ്. മുന്നോട്ട് പോയി കഴിഞ്ഞാല്‍ ഭാവിയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ സൈക്കിളില്‍ 'പെടക്കണ ചാളയുണ്ട്' എന്ന് പറയുന്ന കാലം വരുമെന്നാണ് തോന്നുന്നതെന്ന് സലിം കുമാർ പറയുന്നു. 
 
ഇതിന് തുടക്കം കുറിച്ച ധര്‍മജനും ധര്‍മജന്റെ പാത പിന്തുടരുന്ന പിഷാരടിയ്ക്കും പ്രസാദ് ഏട്ടനും എല്ലാ ആശംസകളും എന്ന് പറഞ്ഞാണ് സലീം കുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് ഭാഷ, മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയുടെ പകർന്നാട്ടം ; കട്ട വെയ്റ്റിംഗ്!