Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റുമുട്ടുന്നത് ഫഹദും സുരാജും, പാര്‍വതിക്ക് നിരാശപ്പെടേണ്ടി വരില്ല; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന്

തിരുവനന്തപുരം , വ്യാഴം, 8 മാര്‍ച്ച് 2018 (08:21 IST)
2017ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് ഉച്ചയ്‌ക്ക് പ്രഖ്യാപിക്കും. മന്ത്രി എകെ ബാലനാകും കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനെയും നടിയേയും മറ്റു താരങ്ങളുടെയും പേരുകള്‍ പ്രഖ്യാപിക്കുക.

യുവാക്കളുടെ  മുന്നേറ്റവും പ്രതീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ മുൻ വർഷത്തെപ്പോലെ ചില അപ്രതീക്ഷിത അവാര്‍ഡുകളുമുണ്ടാകും.

മികച്ച നടനുള്ള പുരസ്കാരങ്ങൾക്ക് ഫഹദ് ഫാസിൽ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍‌സ് എന്നിവർ അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന.

ടേക് ഓഫിലെ അഭിനയത്തിന് പാർവതിയും ഉദാഹരണം സുജാതയിലെ അഭിനയത്തിന് മഞ്ജുവാര്യരും ഒപ്പമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എങ്കിലും അപ്രതീക്ഷിത പ്രകടനവുമായി മറ്റു ചില നടികളും രംഗത്തു വരാനിടയുണ്ട്.

ടേക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിങ്ങനെ അവസാനഘട്ട പരിഗണനക്കെത്തിയ 21 സിനിമകളിൽനിന്നാണ് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ ഉള്ളത് 2 മിനിറ്റ്, പക്ഷേ സിനിമ മുഴുവന്‍ ലാല്‍‌ മാജിക് !