Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്; നായകന്‍ ആരാധകരുടെ പ്രിയതാരം!

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്; നായകന്‍ ആരാധകരുടെ പ്രിയതാരം!

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്; നായകന്‍ ആരാധകരുടെ പ്രിയതാരം!
കൊച്ചി , ഞായര്‍, 5 ഓഗസ്റ്റ് 2018 (12:09 IST)
ബോളിവുഡ് സുന്ദരിയും ആരാധകരുടെ പ്രിയതാരവുമായ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. ജയറാമിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും സണ്ണിയെത്തുക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.

ജയറാമിനും സണ്ണിക്കുമൊപ്പം ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ടാകും.
സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഷാന്‍ റഹ്മാനാകും സംഗീതം ഒരുക്കുക. 'ഒരു അഡാര്‍ ലൗ'  എന്ന ചിത്രത്തിന് ശേഷമാകും ഒമര്‍ ലുലു ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.

മുമ്പ് മിയാ ഖലീഫ ചിത്രത്തിലെത്തുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മിയയെ മാറ്റി സണ്ണിയെ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ആ കഥാപാത്രം തെറ്റിദ്ധരിക്കപ്പെട്ടവനായിരുന്നു, പരാജിതനായിരുന്നു!