Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസാമാന്യ അഭിനയവുമായി മമ്മൂട്ടി- പേരൻപിന്റെ പുതിയ വീഡിയോ

കണ്ണുകൾ കഥ പറയുമ്പോൾ...

അസാമാന്യ അഭിനയവുമായി മമ്മൂട്ടി- പേരൻപിന്റെ പുതിയ വീഡിയോ
, ബുധന്‍, 1 ഓഗസ്റ്റ് 2018 (09:02 IST)
റാം സംവിധാനം ചെയ്യുന്ന പേരൻപ് ആണ് മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം. അമുദൻ എന്ന അച്ഛൻ കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ രണ്ട് ടീസറുകളും പുറത്തുവന്നിരുന്നു.
 
ലോകസിനിമാപ്രേക്ഷകരുടെ കൈയടി നേടിയ പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ പേരന്‍പിലെ പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പുറത്തിറങ്ങിയ രണ്ട് ടീസറുകളും കൂട്ടിച്ചേർത്തുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ ഇതിഹാസ നായകൻ, മറ്റാരുമായി താരതമ്യം ചെയ്യാൻ കഴിയില്ല: നിവിൻ പോളി