Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തിയറ്റര്‍ കുലുങ്ങിയില്ല'; ടിനു പാപ്പച്ചനെ ട്രോളി സോഷ്യല്‍ മീഡിയ, കാരണം ഇതാണ്

മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യും മുന്‍പ് ചിത്രത്തെ കുറിച്ച് ടിനു പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban

രേണുക വേണു

, വ്യാഴം, 25 ജനുവരി 2024 (13:41 IST)
Tinu Pappachan and Mohanlal

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് വാലിബന്റെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയത്. അതിനൊരു കാരണമുണ്ട് ! 
 
മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യും മുന്‍പ് ചിത്രത്തെ കുറിച്ച് ടിനു പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനില്‍ തിയറ്റര്‍ കുലുങ്ങുമെന്നാണ് ടിനു പാപ്പച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഫാന്‍സ് ഷോയുടെ സമയത്ത് താന്‍ തിയറ്ററിനു പുറത്ത് നിന്ന് അത് അനുഭവിച്ചറിയുമെന്നും ടിനു പറഞ്ഞിരുന്നു. 
 
എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ടിനു പറഞ്ഞതു പോലെ വലിയ ഓളമുണ്ടാക്കിയില്ല. മാത്രമല്ല മിക്ക മാസ് രംഗങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ടിനുവിനെ ട്രോളി മോഹന്‍ലാല്‍ ഫാന്‍സ് അടക്കം രംഗത്തെത്തിയത്. സിനിമയ്ക്ക് ഓവര്‍ ഹൈപ്പ് കൊടുക്കുകയാണ് ടിനു പാപ്പച്ചന്‍ ചെയ്തതെന്നാണ് പലരുടെയും വിമര്‍ശനം.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bramayugam Release date: 'കാര്‍ന്നോരുടെ മനയ്ക്കലേക്കു ഫെബ്രുവരി 15 മുതല്‍ പ്രവേശനം'; ഭ്രമയുഗം റിലീസ് ഉറപ്പിച്ചു !