Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈക്കം വിജയലക്ഷ്മിക്ക് ഇനി മാംഗല്യം!

വൈക്കം വിജയലക്ഷ്മിക്ക് ഇനി മാംഗല്യം!
, വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (08:54 IST)
വ്യത്യസ്തമായ ആലാപന ശൈലിയുമായി ശ്രോതാക്കളുടെ മനസ്സില്‍ ഇടംനേടി ഗായികമാരിലൊരാളാണ് വൈക്കം വിജയലക്ഷ്മി. പാടിയ ഗാനങ്ങളെല്ലാം ഹിറ്റാണെന്നതാണ് ഈ ഗായികയുടെ സവിശേഷത. അന്ധതയുമായി പോരാടുന്നതിനിടയിലും സംഗീതത്തെ ഇവര്‍ ഒപ്പം ചേര്‍ത്തിരുന്നു. 
 
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായിക വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മാതൃഭൂമിയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മിമിക്രി കലാകാരനായ അനൂപാണ് താരത്തെ ജീവിതസഖിയാക്കുന്നത്. സെപ്റ്റംബര്‍ 10നാണ് ഇവരുടെ വിവാഹ നിശ്ചയം.
 
ഒക്ടോബര്‍ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് ഇവരുടെ വിവാഹം. വിജയലക്ഷ്മിയുടെ ആലാപനത്തില്‍ ആകൃഷ്ടനായ അനൂപ് ഗായികയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രാഞ്ചിയേട്ടന്‍ റീമേക്ക് ചെയ്തപ്പോള്‍ മോഹന്‍‌ലാല്‍ നായകന്‍ !