Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് കമൽഹാസനല്ല, 'ഇന്ത്യൻ' സിനിമയുമല്ല, റിലീസ് ചെയ്യാനുള്ള പുത്തൻ പടം! - നടനാരെന്നറിഞ്ഞാൽ ഞെട്ടും!

ഗെറ്റപ്പ് ചെയ്ഞ്ചിൽ ആരാധകരെ ഞെട്ടിച്ച് താരം!

ഇത് കമൽഹാസനല്ല, 'ഇന്ത്യൻ' സിനിമയുമല്ല, റിലീസ് ചെയ്യാനുള്ള പുത്തൻ പടം! - നടനാരെന്നറിഞ്ഞാൽ ഞെട്ടും!
, ബുധന്‍, 17 ജനുവരി 2018 (10:11 IST)
ആരാധകരെ ഞെട്ടിച്ച് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിയ്ക്കുകയാണ് തമിഴ് നടൻ വിജയ് സേതുപതി. പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് താരം പുതിയ പോസ്റ്റർ പുറത്തിറക്കിയത്. തന്റെ ഇരുപത്തിയഞ്ചാം ചിത്രമായ 'സീതാകാതി'യുടെ പോസ്റ്റർ ആണ് പുറത്തുവന്നിരിയ്ക്കുന്നത്. 
 
ബാലാജി ധരണധീരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. 2012ൽ ബാലാജി സംവിധാനം ചെയ്ത 'നടുവിലെ കൊഞ്ചം പക്കത്ത് കാണും' എന്ന ചിത്രത്തിലും വിജയ് ആയിരുന്നു നടൻ.
 
ചെറിയ കാലയളവിൽ വ്യത്യസ്തമായ വേഷങ്ങ‌ളിലാണ് താരം എത്തുന്നത്. കമൽ ഹാസന്റെ ഇന്ത്യൻ സിനിമയുമായി ചെറിയ സാദൃശ്യം പോസ്റ്ററിൽ ഉണ്ടെങ്കിലും കമൽ അല്ലെന്ന് വ്യക്താകും. സിനിമയ്ക്കായി ഗെറ്റപ് ചേഞ്ചിന്റെ കാര്യത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും കമൽ ഹാസനും ചിയാൻ വിക്രത്തിനും പിന്നാലെയാണ് വിജയ് സേതുപതിയെന്ന് വ്യക്തം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആമിയിലെ സർപ്രൈസ് പുറത്തുവിട്ട് മഞ്ജു!