Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ്ണു എന്ന് മാത്രമെ കേട്ടുള്ളു, നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി - സിദ്ധാര്‍ത്ഥ് ഭരതന്‍

അവനെ കാണുന്നത് വരെ പിടിച്ച് നിന്നു, പക്ഷെ ആ കിടപ്പ് കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ല - ജിഷ്ണുവിന്റെ ഓര്‍മയില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു

ജിഷ്ണു എന്ന് മാത്രമെ കേട്ടുള്ളു, നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി - സിദ്ധാര്‍ത്ഥ് ഭരതന്‍
, തിങ്കള്‍, 14 ഓഗസ്റ്റ് 2017 (09:45 IST)
പല തവണ സോഷ്യല്‍ മീഡിയ ‘കൊന്നതാണ്’ നടന്‍ ജിഷ്ണു രാഷവനെ. ഒരു തരത്തിലും ആരേയും വേദനിപ്പിക്കാത്ത മറ്റുള്ളവര്‍ക്കു ബുന്ധിമുട്ടുണ്ടാക്കാത്ത മികച്ച വ്യക്തിത്വമായിരുന്നു ജിഷ്ണുവിന്റേതെന്ന് സിനിമയിലെ ഒട്ടുമിക്ക ആളുകളും പറഞ്ഞിരുന്നു. സിനിമയിലെ മാത്രമല്ല, ജീവിതത്തിലേയും ജിഷ്ണുവിന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍. 
 
നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും നായകന്‍മാര്‍ ആകുന്നത്. അന്ന് മുതല്‍ മരണംവരെ ഇരുവരും ഒറ്റ സുഹൃത്തുക്കളായിരുന്നു. തന്റെ ഒറ്റ സുഹൃത്തിന്റെ വേര്‍പാടില്‍ ഇന്നും വേദനിക്കുകയാണ് സിദ്ധാര്‍ത്ഥ്. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ജിഷ്ണു ഉണ്ടായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ് അടുത്തിടെ ഒരഭിമുഖത്തില്‍ പറയുന്നു.
 
‘ഒരു വെള്ളിയാഴ്ചയാണ് അവന്‍ മരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഞാന്‍ അയക്കുന്ന മെസേജുകള്‍ക്ക് ഒന്നിനും മറുപടി ലഭിക്കാതിരുന്നപ്പോള്‍ തന്നെ പേടിച്ചിരുന്നു. ഫഹദാണ് അവന്റെ മരണവാര്‍ത്ത എന്നെ വിളിച്ചറിയിച്ചത്. ജിഷ്ണു എന്ന് മാത്രമെ ഞാന്‍ കേട്ടുള്ളു. അപ്പോഴേക്കും നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി. ഫഹദ് തന്നെ വീട്ടില്‍ വന്ന് എന്നെ ജിഷ്ണുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവനെ കാണുന്നത് വരെ പിടിച്ച് നിന്നു. പക്ഷെ ആ കിടപ്പ് കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ല‘. - സിദ്ധാര്‍ത്ഥ് പറയുന്നു.
 
തനിക്ക് ആക്സിഡന്റ് ആയപ്പോള്‍ വീട്ടിലെത്തി ജിഷ്ണു തന്നെ കണ്ടിരുന്നുവെന്ന് താരം പറയുന്നു. സാരമില്ല എല്ലാം ശരിയാകുമെന്ന് തോളില്‍ തട്ടി പറഞ്ഞു. നമ്മള്‍ ഒരുമിച്ച് അടുത്ത പടം ചെയ്യുമെന്ന് ജിഷ്ണുവിന് മറുപടിയും കൊടുത്തു. പക്ഷെ ഇത്ര പെട്ടെന്ന് അവമ് പോകമെന്ന് കരുതിയില്ലെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുപ്പക്കാരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് - മമ്മൂട്ടി പറയുന്നു