Select Your Language

Notifications

webdunia
webdunia
webdunia
webdunia

നസ്രിയയ്ക്ക് വമ്പന്‍ മടങ്ങിവരവ്, പൃഥ്വിരാജും ദുല്‍ക്കറും നായകന്‍‌മാര്‍

നസ്രിയയ്ക്ക് വമ്പന്‍ മടങ്ങിവരവ്, പൃഥ്വിരാജും ദുല്‍ക്കറും നായകന്‍‌മാര്‍
, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (18:25 IST)
വിവാഹശേഷം സിനിമയില്‍ നിന്ന് അവധിയില്‍ നില്‍ക്കുന്ന സൂപ്പര്‍ നായിക നസ്രിയ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. മടങ്ങിവരവില്‍ പൃഥ്വിരാജും ദുല്‍ക്കര്‍ സല്‍മാനുമാണ് നസ്രിയയുടെ നായകന്‍‌മാര്‍.
 
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജും നസ്രിയയും ഒന്നിക്കുന്നത്. ഇതൊരു പ്രണയചിത്രമായിരിക്കും. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ അന്‍‌വര്‍ റഷീദ് നിര്‍മ്മിക്കുമെന്നാണ് സൂചനകള്‍.
 
നവാഗതനായ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ക്കര്‍ സല്‍മാന് നസ്രിയ നായികയാകുന്നത്. ഈ സിനിമയില്‍ നാല് നായികമാരാണ് ദുല്‍ക്കറിനെങ്കിലും ഏറ്റവും പ്രധാന നായിക നസ്രിയയാണ്.
 
തിരിച്ചുവരവിലും വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ നസ്രിയയ്ക്ക് കഴിയട്ടെ എന്നാശംസിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജമൌലിക്ക് പിറന്നാള്‍, അടുത്ത പടത്തില്‍ മഹേഷ്ബാബുവും മോഹന്‍ലാലും?