Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനം പറന്നുയരും, പൃഥ്വിരാജ് തന്റെ സ്വപ്ന ചിത്രത്തിൽ!

വിമാനത്തിനു ശേഷം മീറ്റർ ഗേജ്

വിമാനം പറന്നുയരും, പൃഥ്വിരാജ് തന്റെ സ്വപ്ന ചിത്രത്തിൽ!
, തിങ്കള്‍, 6 നവം‌ബര്‍ 2017 (15:40 IST)
വിമാനത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്ന ദിവസം തന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. പ്രദീപ് എം നായർക്കൊപ്പം തന്നെയാണ് തന്റെ അടുത്ത സിനിമയും എന്ന് പൃഥ്വി പറയുന്നു. 'മീറ്റർ ഗേജ്' എന്നാണ് ചിത്രത്തിനു പേരിട്ടിരിയ്ക്കുന്നത്. 
 
പ്രദീപ് സംവിധാനം ചെയ്യുന്ന വിമാനം തന്റെ സ്വപ്ന ചിത്രമാണെന്ന് പൃഥ്വി പറയുന്നു. ഈ ചിത്രം നടക്കുമോ ഇല്ലയോ എന്ന സംശയം ഇടയ്ക്ക് തോന്നിയെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തിരക്കഥ കേട്ടതോടെ ആ കൺഫ്യൂഷൻ ആസ്ഥാനത്തായെന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.
 
'ഈ സിനിമയോട് ലിസ്റ്റിന്‍ കാണിച്ച വിശ്വാസത്തിന് നന്ദി. പ്രദീപിന്റെയും ടീമിന്റെയും തികഞ്ഞ ആഗ്രഹം എല്ലാം ഭംഗിയാക്കി. വളരെ നല്ല രീതിയിലാണ് ഈ സിനിമ എടുത്തിരിക്കുന്നതെന്നും പൃഥ്വി പറയുന്നു. ചരിത്രം, ഭാവന, പ്രേമം, മനുഷ്യന്റെ നന്‍മ എന്നിവ സമന്വയിക്കുന്ന ചിത്രമാണ് മീറ്റര്‍ ഗേജ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒന്നുകിൽ ക്യാമറാമാനെ മാറ്റണം, അല്ലെങ്കിൽ എന്നെ മാറ്റണം' - ആറാംതമ്പുരാന്റെ സെറ്റിൽ വെച്ച് മോഹൻലാൽ സംവിധായകനോട് പറഞ്ഞത്