Select Your Language

Notifications

webdunia
webdunia
webdunia
webdunia

സായി പല്ലവിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു? - അന്നത്തെ സംഭവം തുറന്നു പറഞ്ഞ് നടി

തന്നെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമാണെന്നാണ് അന്ന് കരുതിയത്

സായി പല്ലവിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു? - അന്നത്തെ സംഭവം തുറന്നു പറഞ്ഞ് നടി
, വ്യാഴം, 10 ഓഗസ്റ്റ് 2017 (14:50 IST)
സായി പല്ലവിയെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അല്‍ഫോണ്‍സ് പുത്രനാണ്. പ്രേമമെന്ന ചിത്രത്തിലെ ‘മലര്‍ മിസിനെ’ പ്രണയിക്കാത്തവര്‍ ഇല്ല. ആദ്യചിത്രത്തിലൂടെ തന്നെ തമിഴിലും മലയാളത്തിലും ഒരേ പോലെ ആരാധകരെ സൃഷ്ടിക്കാന്‍ സായി പല്ലവിക്കായി. 
 
പ്രേമത്തിന് ശേഷം സായി പല്ലവി അഭിനയിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കലി’യെന്ന ചിത്രത്തിലാണ്. അതിനു ശേഷം നടി കരാര്‍ ഒപ്പിട്ടത് ഒരു തെലുങ്ക് പടത്തിലാണ്. ഫിദയെന്ന ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. 10 ദിവസം കൊണ്ട് 50 കോടി കളക്ഷനാണ് ചിത്രം നേടിയത്. പ്രേമം എന്ന ചിത്രത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആങ്കര്‍ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.  
 
‘ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോ കണ്ടിട്ടാകം അല്‍‌ഫോണ്‍സ് പുത്രന്‍ തന്നെ കാസ്റ്റ് ചെയ്തത്. ഞാന്‍ ജോര്‍ജിയയില്‍ പഠിക്കുമ്പോഴാണ് സംഭവം. താന്‍ ഒരു യുവസംവിധായകന്‍ ആണെന്നും തന്റെ പുതിയ ചിത്രത്തില്‍ നായികയാക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പറഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ എന്നൊരാള്‍ എനിക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ചു. എന്നാല്‍, അന്ന് അത് തീര്‍ത്തും അവഗണിച്ചു. പിന്നീട് നാട്ടിലെത്തിയപ്പോള്‍ അമ്മ അല്‍ഫോണ്‍സിനോട് ഫോണില്‍ സംസാരിക്കുന്നതാണ് കാണുന്നത്. പേരു കേട്ടപ്പോഴാണ് മെസേജിന്റെ കാര്യം ഓര്‍മ വന്നത്. ഫോണ്‍ കട്ട് ചെയ്യാന്‍ അമ്മയോട് പറഞ്ഞുവെന്ന് സായി പല്ലവി പറയുന്നു. 
 
അദ്ദേഹം ഒരു തട്ടിപ്പുകാരന്‍ ആണെന്നും തന്നെ തട്ടിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും തനിക്ക് തോന്നിയെന്നും ഇക്കാര്യം അമ്മയോട് പറഞ്ഞുവെന്നും താരം പറയുന്നു. അതുകേട്ട അല്‍ഫോണ്‍സ് തന്നെ കുറിച്ചുള്ള ഡീറ്റെയിത്സ് നല്‍കുകയും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പറയുകയും ചെയ്തു. അങ്ങനെയാണ് സമ്മതം മൂളിയതെന്ന് സായി പല്ലവി പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് തുറന്നടിക്കുന്നു, ‘എനിക്കെതിരെ നീങ്ങിയത് ഇവരാണ്’ - സിനിമാലോകം ഞെട്ടലില്‍ !