Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭ്രമയുഗത്തിന്റെ വിജയത്തിനുശേഷം അര്‍ജുന്‍ അശോകന്‍, 'ആനന്ദ് ശ്രീബാല'ചിത്രീകരണം പൂര്‍ത്തിയായി, വരുന്നത് ത്രില്ലര്‍

Anand sreebala

കെ ആര്‍ അനൂപ്

, വെള്ളി, 19 ഏപ്രില്‍ 2024 (09:15 IST)
Anand sreebala
ഭ്രമയുഗത്തിന്റെ വിജയത്തിനുശേഷം അര്‍ജുന്‍ അശോകന്‍ വീണ്ടും ഫിലിം ക്യാമറയ്ക്ക് മുന്നിലെത്തിയ 'ആനന്ദ് ശ്രീബാല'ചിത്രീകരണം പൂര്‍ത്തിയായി. വര്‍ഷങ്ങള്‍ക്കുശേഷം വിജയത്തിനുശേഷം ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ അഭിനയിച്ചു. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.
 അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സിദ്ദിഖ്, അപര്‍ണ്ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 മാളികപ്പുറം,2018 തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് പുതിയ ചിത്രവും തിയേറ്ററുകളില്‍ എത്തിക്കുന്നത്.വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകന്‍ വിനയന്റെ മകനും സിനിമ താരവും ആണ് വിഷ്ണു വിനയ്.
 
രഞ്ജിന്‍ രാജാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരണ്‍ ദാസാണ് എഡിറ്റര്‍. ഗോപകുമാര്‍ ജി കെ,സുനില്‍ സിംഗ്, ജസ്റ്റിന്‍ ബോബന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികള്‍ പോക്കറ്റില്‍! പ്രണവിന്റെ പ്രതിഫലം, ജയസൂര്യ വാങ്ങുന്ന അത്രയും തുക മോഹന്‍ലാലിന്റെ മകനും