Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, പൊലീസ് കഥ മിന്നിക്കും!

മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, പൊലീസ് കഥ മിന്നിക്കും!
, തിങ്കള്‍, 5 നവം‌ബര്‍ 2018 (18:04 IST)
മമ്മൂട്ടിയും ആസിഫലിയും ഒന്നിക്കുന്നു. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിച്ചെത്തുന്നത്. ആസിഫ് അലിയുടെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ വെളിവായിട്ടില്ല. എങ്കിലും പൊലീസ് കഥാപാത്രമായി തന്നെ ആയിരിക്കും ആസിഫ് എത്തുക എന്നാണ് സൂചന. 
 
‘ജവാന്‍ ഓഫ് വെള്ളിമല’ എന്ന ചിത്രത്തില്‍ മുമ്പ് മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആസിഫിന്‍റെ ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയില്‍ മമ്മൂട്ടി അതിഥിവേഷവും ചെയ്തിരുന്നു.
 
‘ഉണ്ട’യുടെ ചിത്രീകരണം കാസര്‍കോഡ് പുരോഗമിക്കുകയാണ്. ഈ കോമഡി എന്‍റര്‍ടെയ്നറില്‍, നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'യാത്ര' തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും, മമ്മൂക്ക ഇത് മിന്നിക്കാനുള്ള വരവ് തന്നെ!