Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്‍റെ ഒടിയന്‍റെ ക്ലൈമാക്സ് 12 മിനിറ്റ്, അടിയോടടി!

മോഹന്‍ലാലിന്‍റെ ഒടിയന്‍റെ ക്ലൈമാക്സ് 12 മിനിറ്റ്, അടിയോടടി!
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (13:26 IST)
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വിസ്മയചിത്രമായ ഒടിയന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
 
പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്നതാണ് ഒടിയന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍. മോഹന്‍ലാലിന്‍റെ അമാനുഷികമായ സാഹസിക പ്രകടനങ്ങളാണ് ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങളില്‍ ചിത്രീകരിക്കുന്നത്.
 
ഈ സിനിമയ്ക്കായി മറ്റ് രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് പീറ്റര്‍ ഹെയ്ന്‍ വേണ്ടെന്നുവച്ചത്. അത്രത്തോളം ഒടിയന്‍ പീറ്റര്‍ ഹെയ്നിനെ ആവേശിച്ചുകഴിഞ്ഞു. ഈ സിനിമയിലൂടെ മറ്റൊരു ദേശീയ പുരസ്കാരം പീറ്റര്‍ഹെയ്നെ തേടിയെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു. 
 
ദേശീയപുരസ്കാരജേതാവായ ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ഒടിയന്‍’ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും. കൗതുകമുണര്‍ത്തുന്ന ഒരു പ്രോജക്ട് ആണത്, ഒപ്പം വെല്ലുവിളിയുമുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 
 
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. അവരാണ് ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രം.
 
മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ വില്ലനായി പ്രകാശ് രാജാണ് എത്തുന്നത്. വി എഫ് എക്സിന്‍റെ നവ്യാനുഭവമാകും ‘ഒടിയന്‍’ സമ്മാനിക്കുക. തസറാക്ക്, പാലക്കാട്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ് എന്നിവിടങ്ങളാണ് ഒടിയന്‍റെ പ്രധാന ലൊക്കേഷനുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വില്ലൻ മോശമാണ്, തൃപ്തികരമല്ലാത്ത സിനിമ' - വില്ലനെ ട്രോളുന്നവരെ പരിഹസിച്ച് സംവിധായകൻ