Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം പകുതിയില്‍ ചെറിയ ചില തിരുത്തലുകള്‍, മോഹന്‍ലാല്‍ - ഷാജി കൈലാസ് ചിത്രം ഒരുങ്ങുകയാണ് !

രണ്ടാം പകുതിയില്‍ ചെറിയ ചില തിരുത്തലുകള്‍, മോഹന്‍ലാല്‍ - ഷാജി കൈലാസ് ചിത്രം ഒരുങ്ങുകയാണ് !
, വെള്ളി, 6 ജൂലൈ 2018 (15:22 IST)
ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ മോഹന്‍ലാലിന്‍റെ ഇപ്പോഴത്തെ തിരക്കുകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തുടങ്ങും.
 
ചിത്രത്തിന്‍റെ കഥ ഏകദേശം പൂര്‍ത്തിയായി. എന്നാല്‍ കഥയുടെ രണ്ടാം പകുതിയില്‍ കുറച്ച് വ്യക്തതക്കുറവ് വന്നതിനാല്‍ അത് മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ആദ്യപകുതിയുടെ സ്ക്രിപ്റ്റ് രണ്‍ജി പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
 
ആറാം തമ്പുരാന്‍, നരസിംഹം എന്നിവ പോലെ ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ഡ്രാമ തന്നെയാണ് ഷാജി കൈലാസിന്‍റെ മനസില്‍. രണ്‍ജിയുടെ തിരക്കഥ അതിന് എരിവ് കൂട്ടും. ആദ്യമായാണ് ഷാജി - രണ്‍ജി - മോഹന്‍ലാല്‍ കൂട്ടുകെട്ട് വരുന്നത്.
 
ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് ഷാജി കൈലാസിന്‍റെ മനസില്‍. എന്തായാലും തീ പാറുന്ന ഒരു ബിഗ്ബജറ്റ് ത്രില്ലര്‍ തന്നെയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്’ ജോസഫ് അലക്‍സ് അങ്ങനെ ആക്രോശിച്ചതില്‍ ഇന്ന് ഖേദിക്കുന്നു!