Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ദിക്ക് വേണ്ടെന്നുവച്ചു; റാഫി വേണമെന്നും - ഒരു ഫഹദ് സിനിമയ്ക്ക് സംഭവിക്കുന്നത് !

റാഫി വരുന്നു, ഫഹദ് ചിത്രവുമായി!

സിദ്ദിക്ക് വേണ്ടെന്നുവച്ചു; റാഫി വേണമെന്നും - ഒരു ഫഹദ് സിനിമയ്ക്ക് സംഭവിക്കുന്നത് !
, തിങ്കള്‍, 22 ഓഗസ്റ്റ് 2016 (14:08 IST)
ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ സംവിധായകന്‍ സിദ്ദിക്ക് ആലോചിച്ചിരുന്നു. എന്നാല്‍ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല. ഫഹദ് ചിത്രത്തിനായുള്ള ആലോചനകള്‍ക്കും മറ്റുമായി തനിക്ക് ഒരു വര്‍ഷമാണ് നഷ്ടപ്പെട്ടതെന്ന് സിദ്ദിക്ക് പിന്നീട് വെളിപ്പെടുത്തി. ഫഹദുമൊത്ത് ഒരു സിനിമയ്ക്ക് താനും തല്‍ക്കാലം തയ്യാറല്ലെന്ന രീതിയില്‍ സംവിധായകന്‍ ലാലും പ്രസ്താവന നടത്തിയിരുന്നു.
 
എന്നാലിതാ, സിദ്ദിക്ക് - ലാല്‍ സഖ്യത്തിന്‍റെ പിന്‍‌ഗാമികളിലൊരാളായ റാഫി തന്‍റെ അടുത്ത ചിത്രത്തില്‍ നായകനായി ഫഹദ് ഫാസിലിനെ തീരുമാനിച്ചിരിക്കുന്നു. നമിത പ്രമോദാണ് ചിത്രത്തില്‍ ഫഹദിന്‍റെ നായികയാകുന്നത്. നമിത ആദ്യമായാണ് ഫഹദ് ചിത്രത്തില്‍ ഹീറോയിനായി എത്തുന്നത്.
 
ഫ്രണ്ട്‌ഷിപ്പിന്‍റെ കഥയാണ് ഇത്തവണ റാഫി പറയുന്നത്. ഗൌതം എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഗൌതമിന്‍റെ കോളജ് ജീവിതവും അതിന് ശേഷമുണ്ടാകുന്ന ബന്ധങ്ങളുമെല്ലാം രസകരമായി ഈ ചിത്രത്തില്‍ പറയുന്നു.
 
ഒക്‍ടോബര്‍ രണ്ടാം വാരം റാഫി - ഫഹദ് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം, സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമായ ഫുക്രിയും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ കൂടെ വരുന്നത് പൃഥ്വിരാജല്ല, അതൊരു തമിഴ് സൂപ്പര്‍സ്റ്റാര്‍ !