Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പിനൊടുവിൽ രജനികാന്തിന്റെ 2.0 ടീസർ പുറത്തിറങ്ങി; പ്രതീക്ഷയ്ക്ക് ഒത്തുയർന്നോ?

ഷങ്കറിന്റെ 2.0 ഒരു പ്രതികാരത്തിന്റെ കഥ, വിസ്മയിപ്പിക്കാൻ രജനികാന്ത്!

കാത്തിരിപ്പിനൊടുവിൽ രജനികാന്തിന്റെ 2.0 ടീസർ പുറത്തിറങ്ങി; പ്രതീക്ഷയ്ക്ക് ഒത്തുയർന്നോ?
, വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (14:29 IST)
രജനീകാന്ത് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 2.0. പ്രഖ്യാപനം മുതൽ ചിത്രത്തിന്‌റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമായിരുന്നു എല്ലാവരും കാണിച്ചിരുന്നത്. ഷങ്കറിന്റെ കരിയർ ബെസ്റ്റ് ആയിരിക്കും 2.0 എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 
 
ഏറെ ഗ്രാഫിക്‌സ് രംഗങ്ങള്‍ ഉള്‍ക്കൊളിച്ചിട്ടുള്ള ടീസര്‍ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശം ഉയർന്നു തുടങ്ങിയിട്ടുണ്ട്. 500 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 ഒരുക്കിയിരിക്കുന്നത്‌. മൂവായിരത്തോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. എന്നാൽ, ഹോളിവുഡ് ലെവലിൽ ഒരു ഇന്ത്യൻ സിനിമ, അതാണ് 2.0 എന്ന് ആരാധകർ പറയുന്നു.
 
മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് ടീസറിലൂടെ വ്യക്തമാകുന്നുണ്ട്. മനുഷ്യർക്ക് നേരെയുള്ള പക്ഷികളുടെ പ്രതികാരമാണ് ചിത്രമെന്നും സൂചനയുണ്ട്. മൊബൈൽ ടവറിന് ചുറ്റുംവട്ടമിട്ട് പറക്കുന്ന പക്ഷികളെയും കടകളിൽ നിന്നും മറ്റും മൊബൈൽ ഫോൺ പറന്നുപോകുന്നതും ടീസറിൽ കാണാനാകുന്നുണ്ട്.
 
മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമയെന്നാണ് സോഷ്യൽ മീഡിയ പറയുന്നു. ദ് വേൾഡ് ഈസ് നോട്ട് ഒൺളി ഫോർ ഹ്യൂമൻസ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു.  
 
രജനീകാന്തിനൊപ്പം വമ്പന്‍ താരനിരയാണ് 2.0യില്‍ അണിനിരക്കുന്നത്. 2.0യിലും ഇരട്ട വേഷത്തില്‍ തന്നെയാകും രജനി എത്തുക. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. രജനീകാന്തിന്റെ ചിട്ടി റോബോട്ടാണ് ടീസറില്‍ തിളങ്ങിനില്‍ക്കുന്നത്. 
 
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാറാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. ഡോ റിച്ചാര്‍ഡ് എന്നൊരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അക്ഷയ് എത്തുന്നത്. ത്രീഡിയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 
 
നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.
 
ലോകമെമ്പാടുമുളള പതിനായിരം സ്‌ക്രീനുകളിലാകും രജനിയുടെ 2.0 പ്രദര്‍ശനത്തിനെത്തുക. തെന്നിന്ത്യന്‍ സിനിമാ ലോകം ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും വലിയ റിലീസായിട്ടാകും ചിത്രമെത്തുക. നവംബര്‍ 29നാണ് രജനിയുടെ ബ്രഹ്മാണ്ട ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓരോ ശ്വാസത്തിലും വൈ എസ് ആർ ആയി മമ്മൂട്ടി, യാത്ര നേരത്തേയെത്തും!