Select Your Language

Notifications

webdunia
webdunia
webdunia
webdunia

റയല്‍ മാഡ്രിഡിന്റെ വര്‍ഷങ്ങളായുള്ള റെക്കോര്‍ഡ് തകര്‍ത്ത് ജൂഡ് ബെല്ലിങ്ഹാം, പിന്നിലാക്കിയത് സാക്ഷാന്‍ റൊണാള്‍ഡോയെ

റയല്‍ മാഡ്രിഡിന്റെ വര്‍ഷങ്ങളായുള്ള റെക്കോര്‍ഡ് തകര്‍ത്ത് ജൂഡ് ബെല്ലിങ്ഹാം, പിന്നിലാക്കിയത് സാക്ഷാന്‍ റൊണാള്‍ഡോയെ
, ചൊവ്വ, 28 നവം‌ബര്‍ 2023 (14:39 IST)
ലാലിഗയില്‍ കാഡിസിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയതോടെ റയല്‍ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാമിനെ തേടി റെക്കോര്‍ഡ് നേട്ടം. റയല്‍ മാഡ്രിഡിനായി ആദ്യ 15 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ബെല്ലിങ്ഹാം സ്വന്തമാക്കിയത്. പോര്‍ച്ചുഗീസ് ഇതിഹാസതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് താരം മറികടന്നത്.
 
15 മത്സരങ്ങളില്‍ 13 ഗോളുകള്‍ സ്വന്തമാക്കിയ റയല്‍മാഡ്രിഡ് ഇതിഹാസതാരങ്ങളായ ആല്‍ഫ്രെഡോ ഡിസ്‌റ്റെഫാനോ,പ്രൂഡന്‍,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ റെക്കോര്‍ഡ് നേട്ടമാണ് 14 ഗോളുകളോടെ ബെല്ലിങ്ഹാം മറികടന്നത്. നേരത്തെ റയലിനായി ആദ്യ 11 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേട്ടവും ജൂഡ് മറികടന്നിരുന്നു. ഈ സീസണില്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ടുമുണ്ടില്‍ നിന്നാണ് ബെല്ലിങ്ഹാം റയലിലെത്തിയത്. ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്നും 14 ഗോളും 3 അസിസ്റ്റുമാണ് താരം നേടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയിലേക്ക് തിരിച്ചുപോകാൻ ഹാർദ്ദിക്കിന് നാണമില്ലെ, തൊലിക്കട്ടിയെ സമ്മതിക്കണമെന്ന് ആകാശ് ചോപ്ര