Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന് താങ്ങായി നിന്ന മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത് കേരള ബ്ലാസ്റ്റേഴ്സ്!

കേരളത്തിന് താങ്ങായി നിന്ന മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത് കേരള ബ്ലാസ്റ്റേഴ്സ്!
, ശനി, 15 സെപ്‌റ്റംബര്‍ 2018 (09:16 IST)
കേരളം മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ കൈപ്പിടിച്ചുയര്‍ത്തിയ മത്സ്യതൊഴിലാളികളെ ചേർത്തു നിർത്തി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ ടിക്കറ്റുകള്‍ മത്സ്യത്തൊഴിലാളികൾക്ക് നല്‍കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എറണാകുളം ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല ഐസ്എല്‍ അഞ്ചാം സീസണിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.  
 
മുന്‍കൂര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഈമാസം 24 വരെ വാങ്ങുന്ന ടിക്കറ്റിന് 199 രൂപയാണ് കുറഞ്ഞ നിരക്ക് (സൗത്ത്, നോര്‍ത്ത് ഗാലറി). ഈസ്റ്റ്, വെസ്റ്റ് ഗാലറി ടിക്കറ്റിന് 249 രൂപ. എ, ഇ,സി ബ്ലോക്കുകള്‍ക്ക് 449, ബി, ഡി ബ്ലോക്കുകള്‍ക്ക് 349 എന്നിങ്ങനെയാണ് വില. 
 
കൊച്ചിയില്‍ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ 24നുമുമ്പ് പ്രത്യേക നിരക്കില്‍ ഓണ്‍ലൈനില്‍ വാങ്ങാം. പേടിഎം, ഇന്‍സൈഡര്‍ഇന്‍ എന്നിവ വഴിയാണ് വില്‍പന. 24നുശേഷം സാധാരണ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കും. അതേസമയം, നിരക്കില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവില്ലെന്നാണ് സൂചന.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ എസ് എല്ലിൽ ഇത്തവണ കരുത്തരാണ് കേരളാ ബ്ലാസ്റ്റേഴ്സെന്ന് കോച്ച് ഡേവിഡ് ജെയിംസ്