Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസിയും റൊണാള്‍ഡോയും പുറത്ത്; ബാലണ്‍ ഡിയോര്‍ രഹസ്യം ചോര്‍ന്നു ? - പുതിയ അവകാശി വരുന്നു

മെസിയും റൊണാള്‍ഡോയും പുറത്ത്; ബാലണ്‍ ഡിയോര്‍ രഹസ്യം ചോര്‍ന്നു ? - പുതിയ അവകാശി വരുന്നു

മെസിയും റൊണാള്‍ഡോയും പുറത്ത്; ബാലണ്‍ ഡിയോര്‍ രഹസ്യം ചോര്‍ന്നു ? - പുതിയ അവകാശി വരുന്നു
പാരിസ് , ചൊവ്വ, 13 നവം‌ബര്‍ 2018 (13:17 IST)
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പേ ബാലണ്‍ ഡിയോര്‍ വിജയിയുടെ പേര് ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച ലൂക്ക മോഡ്രിച്ചിനാകും ഫുട്‌ബോളിലെ ഉയര്‍ന്ന പുരസ്‌കാരമെന്നാണ് സൂചന.

ബാലണ്‍ ഡിയോര്‍ മോഡ്രിച്ച് നേടുമെന്ന് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരാണ് റിപ്പോര്‍ട്ട് ചെയ്‌തത്. പട്ടികയില്‍ ലയണല്‍ മെസിയും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും പിന്നിലാണെന്നും അപ്രതീക്ഷിതമായ ഫലമാകും പുറത്തുവരുകയെന്നുമാണ് റിപ്പോര്‍ട്ട്.

പുരസ്‌കാരത്തിനുള്ള വോട്ടിംഗ് പാതി പിന്നിട്ടപ്പോള്‍ മോഡ്രിച്ച് ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫ്രഞ്ച് താരങ്ങളായ റാഫേല്‍ വരാന്‍ രണ്ടാം സ്ഥാനത്തും കിലിയന്‍ എംബാപ്പെ മൂന്നാമതുമാണ്.

മോഡ്രിച്ചിന്റെ പ്രായം കണക്കിലെടുത്ത് പുരസ്‌ക്കാരം അദ്ദേഹത്തിന് തന്നെ നല്‍കണമെ വാദവും ശക്തമാണ്. നേരത്തെ മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരവും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2019 ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും ? - ലാറയുടെ പ്രവചനം വൈറലാകുന്നു