Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസി മാജിക്കില്‍ നീലപ്പട ചിറകുവിരിച്ചു; ഇക്വ"ഡോർ'ലൂടെ അർജന്റീന ലോകകപ്പിലേക്ക്

ഇക്വഡോറിനെ 3–1ന് തകർത്ത് അർജന്റീന ലോകകപ്പിലേക്ക്

മെസി മാജിക്കില്‍ നീലപ്പട ചിറകുവിരിച്ചു;  ഇക്വ
ക്വിറ്റോ , ബുധന്‍, 11 ഒക്‌ടോബര്‍ 2017 (09:48 IST)
ഫുട്ബാളിന്റെ മിശിഹാ ലയണൽ മെസി നിറഞ്ഞാടിയ മത്സരത്തില്‍, നഷ്ടപ്പെട്ടെന്നു കരുതിയ കളി അർജന്റീന രാജകീയമായി തിരിച്ചുപിടിച്ചു. ജയിച്ചില്ലെങ്കില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പുറത്തേക്ക് എന്ന നിലയില്‍ നിന്നായിരുന്നു നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശം.
 
മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയ അർജന്റീന, മെസിയുടെ ഹാട്രിക് ഗോള്‍ നേട്ടത്തിലായിരുന്നു തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 2-1ന് മുന്നിട്ടു നിന്ന അർജന്‍റീന രണ്ടാം പകുതിയിൽ ഒരുതവണ കൂടി ഇക്വഡോർ വലകുലുക്കിയപ്പോൾ നിയോഗം പൂർ‌ത്തിയാക്കിയതിന്റെ നിർവൃതിയിൽ മെസിയും കൂട്ടരും ആഹ്ലാദാരവം മുഴക്കി. 
 
പതിനെട്ട് മത്സരങ്ങളില്‍ നിന്നായി 28 പോയിന്റുമായാണ് ബ്രസീലിനും യുറുഗ്വായ്ക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായി ലാറ്റിന്‍ അമേരിക്കയില്‍ നിന്നും അര്‍ജന്റീന റഷ്യന്‍ ലോകകപ്പിനായി തിരിക്കുന്നത്. 41 പോയിന്റുളള ബ്രസീല്‍ നേരത്തെതന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ സ്‌പാനിഷ് ഗോള്‍‌മഴ; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന്