Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സിക്ക് ഗുരുതര പരിക്ക്: സുപ്രധാന മത്സരങ്ങൾ കളിക്കാനാകില്ല

മെസ്സിക്ക് ഗുരുതര പരിക്ക്: സുപ്രധാന മത്സരങ്ങൾ കളിക്കാനാകില്ല
, ഞായര്‍, 21 ഒക്‌ടോബര്‍ 2018 (15:16 IST)
കഴിഞ്ഞ ദിവസം സെവിയയുമായി നടന്ന ലാലീഗാ മത്സരത്തിനിടെ മെസ്സിക്ക് ഗുരുതര പരിക്ക്. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ സെവിയ്യയുടെ താരവുമായി കൂട്ടിയിടിച്ച് വീണതോടെയാണ് മെസ്സിക്ക് ഗുരുതരമായ പരിക്കേറ്റത്. മെസ്സിയുടെ റേഡിയൽ ബോണിന് പൊട്ടലുള്ളതിനാൽ മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി ബാഴ്സലോണ വ്യക്തമാക്കി.
 
ഇതോടെ ഇന്റർമിലാൻ, റയൽ മാഡ്രിഡ് എന്നിവരുമായുൾപ്പടെ അഞ്ച് സുപ്രധാന മത്സരങ്ങളിൽ മെസിക് കളിക്കാൻ കഴിയില്ല. മത്സരത്തിൽ ജയം അനിവാര്യമായതിനാൽ തുടക്കം മുതലെ മികച്ച പ്രകടനമാണ് മെസ്സി നടത്തിയിരുന്നത്. മെസ്സിയുടെ അസിസ്റ്റിലാണ് കുട്ടീന്യോയിലൂടെ ബാഴ്സലോണ ആദ്യത്തെ ഗോൾ കണ്ടെത്തുന്നത്. 
 
രണ്ടാമത്തെ ഗോൾ നേടി ടീമിന്റെ ലീഡുയർത്തിയതിന് പിന്നാലെയാണ് മെസ്സി പരിക്കേറ്റ് പുറത്തുപോയത്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബാഴ്സലോണ മത്സരം വിജയിച്ചിരുന്നു. ഇതോടെ 18 പോയന്റുകളുമായി ബാഴ്സലോണ ലീഗിൽ ഒന്നാമതെത്തുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മെസിക്കൊപ്പമെത്താൻ നെയ്മർ ഇനിയും വളരണം‘