Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡ്രിച്ചിന് യുവേഫ പുരസ്‌കാരം; പൊട്ടിത്തെറിച്ച് റൊണാള്‍ഡോയുടെ ഏജന്റ് രംഗത്ത്

മോഡ്രിച്ചിന് യുവേഫ പുരസ്‌കാരം; പൊട്ടിത്തെറിച്ച് റൊണാള്‍ഡോയുടെ ഏജന്റ് രംഗത്ത്

മോഡ്രിച്ചിന് യുവേഫ പുരസ്‌കാരം; പൊട്ടിത്തെറിച്ച് റൊണാള്‍ഡോയുടെ ഏജന്റ് രംഗത്ത്
മാഡ്രിഡ് , വെള്ളി, 31 ഓഗസ്റ്റ് 2018 (15:40 IST)
ലൂക്കാ മോഡ്രിച്ചിന് യുവേഫ പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധ സ്വരവുമായി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് രംഗത്ത്.

“യൂറോപ്പിലെ മികച്ച താരം റൊണാള്‍ഡോയാണ്, ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. റയലിന് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത താരമാണ് അദ്ദേഹം. 15 ഗോളുകളാണ് റോണോ നേടിയത്. എന്നിട്ടും പോര്‍ച്ചുഗീസ് താരത്തിന് പുരസ്‌കാരം നല്‍കാത്തത് അധിക്ഷേപമാണ് “- എന്നും ജോര്‍ജ് മെന്‍ഡസ് പറഞ്ഞു.

റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ സ്വപ്‌ന നേട്ടത്തിലെത്തിച്ച മോഡ്രിച്ച് സൂപ്പര്‍താരങ്ങളെ ഒഴിവാക്കിയാണ് യൂറോപ്യൻ ലീഗുകളിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

റോണയെക്കാള്‍ 90 പോയിന്‍റുകള്‍ അധികം നേടി 313 എന്ന വമ്പന്‍ ടോട്ടലുമായാണ് മോഡ്രിച്ച് യൂറോപ്പിലെ മികച്ച താരമായത്.

പട്ടികയിൽ റയൽ മാഡ്രിഡിൽ നിന്നും ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമതും ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ മൂന്നാമതുമാണ്.

അന്റോണിയോ ഗ്രീസ്‌മാന്‍, ലയണൽ മെസി, കിലിയൻ എംബപ്പെ, കെവിൻ ഡിബ്രൂയിൻ, റാഫേൽ വരാൻ, ഏഡൻ ഹസാർഡ്, സെർജിയോ റാമോസ് എന്നിവരാണ് യഥാക്രമം രണ്ട് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും തുടർച്ചയായ രണ്ടാം വർഷവും മോഡ്രിച്ച് നേടി. സീസണിലെ മികച്ച സ്ട്രൈക്കറായി റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. സെർജിയോ റാമോസ് മികച്ച ഡിഫൻഡറായും കോസ്റ്റ റിക്കൻ താരം കെയ്‌ലർ നവാസ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ബുമ്രയുടെ ഈ ശീലം ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, പരിഹാരം കണ്ടെത്തണം’; തുറന്നടിച്ച് ഗവാസ്‌കര്‍