Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പെഡിക്യൂറും മാനിക്യൂറും ചെയ്യരുത് !

മാനിക്യൂറും പെഡിക്യൂറും ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പെഡിക്യൂറും മാനിക്യൂറും ചെയ്യരുത് !
, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:50 IST)
പെഡിക്യൂറും മാനിക്യൂറുമെല്ലാം ചെയ്യുന്നവരാണ് ഇക്കാലത്തെ സ്ത്രീകള്‍. എന്നാല്‍ ഇതെല്ലാം ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ വിവിധ തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മാനിക്യൂറിനോ പെഡിക്യൂറിനോ വേണ്ടി ഏതെങ്കിലും ഒരു ബ്യൂട്ടിപാര്‍ലറിലേക്ക് പോകും മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് അതെന്ന് നോക്കാം...
 
നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സലൂണ്‍ വൃത്തിയുള്ളതും ചിട്ടയായി സംവിധാനം ചെയ്തതുമാണെന്ന കാര്യം ആദ്യം ഉറപ്പുവരുത്തണം. നഖത്തിന്റെ കഷ്ണങ്ങള്‍ ഒന്നും ഇല്ലാതെ മാനിക്യൂര്‍ ടേബിള്‍ വൃത്തിയായിരിക്കണം. പെഡിക്യൂര്‍ ചെയറില്‍ ചര്‍മ്മത്തിന്റെ അവശിഷ്ടങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന കാര്യവും ഉറപ്പുവരുത്തണം. സലൂണില്‍ ശരിയായ പ്രകാശ സംവിധാനവും വായുസഞ്ചാരവും ഉണ്ടായിരിക്കണം.
 
അവിടെയുള്ള ഉപകരണങ്ങള്‍ ഏതു രീതിയിലാണ് അണുവിമുക്തമാക്കുന്നതെന്ന കാര്യം ചോദിച്ചറിയാന്‍ വിമുഖത കാണിക്കേണ്ട ആവശ്യമില്ല. ഓരോ പ്രാവശ്യം ഉപയോഗിക്കുന്നതിനു മുമ്പും എല്ലാ ഉപകരണങ്ങളും കഴുകുകയും അണുവിമുക്തമാക്കുകയും വേണം. മാനിക്യൂര്‍, പെഡിക്യൂര്‍ ടബ്ബുകളും ഇതേ രീതിയില്‍ ഓരോ തവണയും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.  
 
മാനിക്യൂറിനും പെഡിക്യൂറിനും പോകുന്നതിനു മുമ്പായി ഒരു കാരണവശാലും കാലുകളും കൈകളും ഷേവ് ചെയ്യാന്‍ പാടില്ല. ഷേവ് ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ മുറിവുകള്‍ ഉണ്ടാകുകയാണെങ്കില്‍ അവിടെ അണുബാധയുണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. നഖത്തിന്റെ ബാഹ്യചര്‍മ്മം ശക്തിയോടെ തള്ളിവയ്ക്കരുതെന്ന കാര്യം ടെക്നീഷ്യനോട് പറയാതിരിക്കുന്നതും പ്രശ്നമാണ്.  
 
ഓരോ തവണയും ഓരോ സന്ദര്‍ശകര്‍ക്കും വൃത്തിയുള്ള ടവലുകളാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. ലോഷന്‍, ക്രീം, മാസ്ക്, എണ്ണകള്‍, സ്ക്രബ് എന്നിവയെല്ലാം അണുബാധയ്ക്ക് ഇടവരുത്താത്ത രീതിയിലായിരിക്കണം ഉപയോഗിക്കേണ്ടത്. വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച്‌ ക്രീമും മറ്റും എടുക്കരുത്. പകരം വൃത്തിയുള്ള സ്പാചുലയോ ആപ്ലിക്കേറ്റര്‍ ബോട്ടിലോ ഡ്രോപ്പറോ ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെല്‍ഫി എടുക്കൂ... പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കണ്ടുപിടിക്കാം !