Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുപയറിന്റെ ആരോഗ്യപ്പെരുമ കേട്ടോളൂ...

നിങ്ങള്‍ക്ക് ഓജസും ബലവും വേണോ? എന്നാല്‍ ചെറുപയര്‍ ശീലമാക്കൂ... !

ചെറുപയറിന്റെ ആരോഗ്യപ്പെരുമ കേട്ടോളൂ...
, വ്യാഴം, 17 ഓഗസ്റ്റ് 2017 (10:39 IST)
മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് ചെറുപയര്‍. വളരെയധികം പോഷകമൂല്യമുള്ള പയറു വർഗ്ഗചെടിയാണ് ചെറുപയർ. വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണിത്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണ് ചെറുപയര്‍.  
 
ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ ഇല്ലാതാക്കാം. ഇത് ശരീരത്തിന് ഓജസും ബലവും നല്‍കുന്നു. ഭക്ഷണത്തിന് പുറമെ മരുന്നായും ചെറുപയര്‍ ഉപയോഗിക്കാം. ചെറുപയര്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കിയാലോ?
 
ചെറുപയര്‍ കഴിക്കുന്നതിലൂടെ  കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഴിയും. കുടാതെ 
രക്തകുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ വഴിയാണ് ചെറുപയര്‍ കഴിക്കുന്നത്. ചെറുപയര്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഓജസും ബലവും ഉണ്ടാകുമെന്ന് പല വിദ്ഗ്ദരും അഭിപ്രായപ്പെടുന്നു.
 
ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു നേരം ചെറുപയര്‍ കഴിക്കാം. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. ഇത് കുടാതെ മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.
 
പ്രമേഹരോഗമുള്ളവര്‍ക്ക്  ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മികച്ച ഭക്ഷണമാണിത്. ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കാം. കുടാതെ ശരീരത്തിന് തിളക്കം കിട്ടാന്‍ ചെറുപയര്‍പ്പൊടിയും ഉലുവപ്പൊടിയും ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിഞ്ഞോളൂ... ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വെരിക്കോസ് വെയിൻ പ്രശ്നമാകും !