Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയറിളക്കമാണോ ? എന്നാല്‍ ഉപേക്ഷിക്കു ഈ ഭക്ഷണങ്ങള്‍ !

വയറിളക്കമാണോ പ്രശനം ? എന്നാല്‍ ഉപേക്ഷിക്കു ഈ ഭക്ഷണങ്ങള്‍ !

വയറിളക്കമാണോ ? എന്നാല്‍ ഉപേക്ഷിക്കു ഈ ഭക്ഷണങ്ങള്‍ !
, ചൊവ്വ, 8 ഓഗസ്റ്റ് 2017 (12:30 IST)
മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന രോഗമാണ് ലൂസ് മോഷന്‍ അഥവ വയറിളക്കം. ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം കടന്നു വരാം. ബാക്ടീരിയയും മറ്റ്  വൈറസ് അണുബാധകളുമാണ് വയറിളക്കത്തിന്റെ പ്രധാന കാരണങ്ങള്‍. 
 
ഇത്തരം വൈറസുകള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ കുടിക്കുന്ന വെള്ളത്തിലൂടെയോ ശരീരത്തിനകത്ത് കടക്കാം. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അയഞ്ഞമലം, ഛര്‍ദി, പനി, വയറുവേദന, വിശപ്പുകുറവ് എന്നിവയാണ് വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട് അവ എന്തൊക്കെയെന്ന് നോക്കിയാലോ?
 
പഞ്ചസാര അടങ്ങിയിട്ടുള്ള ക്ഷീര ഉൽപ്പന്നങ്ങളായ പാൽ, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. അതുപോലെ അമിതമായി ഗ്യാസ് ഉണ്ടാക്കുന്നവ, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം. അമിതമായി കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഈ സമയത്ത് കഴിക്കരുത്. ക്ഷീണം ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാറുണ്ട്. അതും വയറിളക്കം വരുമ്പോള്‍ ഒഴിവാക്കണം.
 
പച്ചക്കറികളില്‍ കാബേജ്, ബ്രോക്കോളി, ഉള്ളി, എന്നിവ ഒഴിവാക്കണം. ഇതിന് പുറമേ ഫൈബര്‍ ഒരുപാട് അടങ്ങിയ ധാന്യങ്ങളും ഈ സമയത്ത് കഴിക്കരുത്. ചായ, കാപ്പി മുതലായവ വയറിളക്കം വരുമ്പോള്‍ ഒഴിവാക്കേണ്ടതാണ്. ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം, കള്ള് മുതലായവയും ഒഴുവാക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാവയ്ക്ക കഴിച്ചോളൂ...ആരോഗ്യം സുരക്ഷിതമാക്കാം !