Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പാനീയങ്ങള്‍ ഒഴിവാക്കൂ...ആഗ്രഹിക്കുന്ന ശരീരം സ്വന്തമാക്കൂ!

രാവിലെ തന്നെ പാല്‍ കഴിയ്ക്കുന്നത് തടി വര്‍ദ്ധിപ്പിക്കുകയും വയര്‍ ചാടാന്‍ ഇടയാക്കുകയും ചെയ്യുന്നു.

ഈ പാനീയങ്ങള്‍ ഒഴിവാക്കൂ...ആഗ്രഹിക്കുന്ന ശരീരം സ്വന്തമാക്കൂ!
, ചൊവ്വ, 24 മെയ് 2016 (11:16 IST)
ഇന്നത്തെ കാലത്ത് ഏതൊരാളുടെയും ഏറ്റവും വലിയ പ്രശ്‌നമാണ് തടി കൂടുകയെന്നത്. എന്നാല്‍ നമ്മുടെ തന്നെ ചില ശീലങ്ങളാണ് പലപ്പോഴും തടി കൂടുന്നതിനു കാരണമാകുന്നത്. അതിനുള്ള പ്രധാന കാരണങ്ങള്‍ നമ്മള്‍ രാവിലെ കുടിക്കുന്ന ചില പാനീയങ്ങള്‍ തന്നെയാണ്. ചില പാനീയങ്ങള്‍ രാവിലെ കുടിക്കുന്നത് ഒഴിവാക്കിയാല്‍ ഒരു പരിധിവരെ തടി കുറയ്ക്കാന്‍ സഹായിക്കും. അവ ഏതൊക്കെയാണെന്ന് മനസ്സിലാക്കൂ.
 
നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്‍. എന്നാല്‍ രാവിലെ തന്നെ പാല്‍ കഴിയ്ക്കുന്നത് തടി വര്‍ദ്ധിപ്പിക്കുകയും വയര്‍ ചാടാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കഴിവതും രാവിലെ പാല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തൈര്, പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഏറ്റവും രുചികരമായ പാനീയമാണ് ലസ്സി. ഇത് രാവിലെ കഴിയ്ക്കുന്നത് നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ബദാം മില്‍ക്ക് രാവിലെ കുടിക്കുന്നതും ഇത്തരം സാഹചര്യങ്ങള്‍ക്ക് ഇടയാക്കും. 
 
രാവിലെ ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യകരമാണെങ്കിലും ഇത് നമ്മുടെ തടിയേയും വയറിനേയും വര്‍ദ്ധിപ്പിക്കുന്നതാണ്. മറ്റൊരു പ്രധാന പാനീയമാണ് എരുമപ്പാല്‍. ഇതും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്, 280 കലോറി വരെയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ബനാന മില്‍ക്ക് ഷേക്ക് കഴിയ്ക്കുന്നതും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നു. തടി മാത്രമല്ല കുടവയറിന്റെ കാര്യത്തിലും ഇത് ഒരു പ്രധാന വില്ലനാണ്. തേനും കറുവപ്പട്ടയും മിക്‌സ് ചെയ്ത ചായ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു അതുകൊണ്ട് തന്നെ ഇത് രാവിലെ കഴിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

80 വയസ്സുള്ള അമ്മയുടെ മുഖത്തടിച്ച് മകൾ; കയ്യേറ്റം സ്ഥിരമെന്ന് പൊലീസ്, പരാതിയില്ലെന്ന് വൃദ്ധ