Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കൻ സൂപ്പ് ആരോഗ്യത്തിന് അത്യുത്തമം തന്നെ !

ദോഷങ്ങളില്ലാതെ കുട്ടികള്‍ക്ക് ചിക്കന്‍ കൊടുക്കണോ? പറ്റിയ ഒരു വഴി ഇതാ !

ചിക്കൻ സൂപ്പ് ആരോഗ്യത്തിന് അത്യുത്തമം തന്നെ !
, തിങ്കള്‍, 26 ജൂണ്‍ 2017 (13:53 IST)
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ചിക്കന്‍ സൂപ്പ്. വേനൽക്കാലത്തും മഴക്കാലത്തും സൂപ്പ് കഴിക്കുന്നത് നല്ലതാണ്. തണുപ്പ് കാലത്ത് ശരീരത്തിന് ചൂടുപകരാന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പ്. വിശപ്പുമാറാനും, അസുഖം തടയാനും, തടി കൂടാതിരിക്കാനും ദഹനം എളുപ്പമാക്കാനും ഇത് ഏറെ സഹായിക്കും. 
 
അതുപോലെ പനിയുടെ കൂടെ ഉണ്ടാകുന്ന തൊണ്ടവേദന തടയാനും ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ സാധ്യമാകും. സൂപ്പിന്റെ എരിവ് തൊണ്ടവേദനയ്ക്കും, തൊണ്ടയിലെ കരകരപ്പിനും ഉത്തമമാണ്. കുടാതെ ശരീരത്തെ ബാധിക്കുന്ന പലതരത്തിലുള്ള വൈറസിനെ ഇല്ലാതാക്കാന്‍ ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ സാധിക്കും. വായിലും തൊണ്ടയിലും കാണപ്പെടുന്ന ബാക്ടീരിയയെ നീക്കം ചെയ്യാന്‍ ചിക്കന്‍ സൂപ്പ് അത്യുത്തമമാണ്. 
 
ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ ധാരാളം പോഷകങ്ങള്‍ ശരീരത്തിന് കിട്ടുന്നുണ്ട്. കുടാതെ ശരീരത്തിന് ശക്തി നൽകാൻ ഇവ ഏറെ സഹായകരമാണ്. ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ ആസ്ത്മ എന്ന രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരും കൊതിക്കും ആ കാലുകള്‍ കണ്ടാല്‍... പക്ഷേ ഇതെല്ലാം ചെയ്തിരിക്കണമെന്നു മാത്രം !