Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോക്ലേറ്റ് കഴിച്ചോളൂ...ബുദ്ധി വര്‍ദ്ധിപ്പിക്കാം !

ചോക്ലേറ്റ് കഴിച്ചോളൂ...ക്യാന്‍സറിനെ പ്രതിരോധിക്കാം !

ചോക്ലേറ്റ് കഴിച്ചോളൂ...ബുദ്ധി വര്‍ദ്ധിപ്പിക്കാം !
, ശനി, 19 ഓഗസ്റ്റ് 2017 (09:31 IST)
കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ചോക്ലേറ്റ് ഇഷ്ടമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഏറെ ദേഷമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ആരോഗ്യത്തിന് മാത്രമല്ല പല്ലിനും നല്ലതല്ല ചോക്ലേറ്റ് . എന്നാല്‍ ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന് പൊതുവേ ആരോഗ്യഗുണങ്ങള്‍ ഒരുപാടുണ്ട്. ഡാര്‍ക് ചോക്ലേറ്റ് കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുകയെന്ന് നോക്കിയാലോ?
 
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ രക്തം കട്ടപിടിയ്ക്കുന്നത് തടയുകയും രക്തം ശുദ്ധികരിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. അത് മാത്രമല്ല ഡാര്‍ക് ചോക്ലേറ്റിലെ പോഷകങ്ങള്‍ ബാക്ടീരിയകളെ കൊല്ലുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും സഹായിക്കുന്നു.
 
ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ സ്‌ട്രോക്ക് തടയുന്നതിന് ഏറെ നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നു. ചോക്ലേറ്റിലെ കൊക്കോയില്‍ അടങ്ങിയ പെന്റാമെറിക് പ്രോസയനൈഡിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതില്‍ സഹായകരമാണ്. ഡാര്‍ക് ചോക്ലേറ്റ് ഡയബെറ്റിസ് സാധ്യത കുറയ്ക്കും.
 
തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂട്ടാന്‍ ചോക്ലേറ്റിന് കഴിയും. ഇത് ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. നല്ല മൂഡ് തോന്നാന്‍ ചോക്ലേറ്റ് കഴിയ്ക്കാം. ഇതിലെ ഘടകങ്ങള്‍ സന്തോഷം നല്‍കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിത്യേന രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്യുന്നവരാണോ ? എങ്കില്‍ ഇത് നിങ്ങള്‍ക്കും സംഭവിക്കും !