Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ആ പ്രശ്നത്തിന് പരിഹാരമായില്ലേ ? പേടിക്കേണ്ട, വഴിയുണ്ട് !

ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ആ പ്രശ്നത്തിന് പരിഹാരമായില്ലേ ? പേടിക്കേണ്ട, വഴിയുണ്ട് !
, ശനി, 20 ജനുവരി 2018 (10:23 IST)
ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫേഷ്യല്‍ ചെയ്തിട്ടും മുഖത്തെ പാടുകളും ചുളിവുകളുമൊന്നും മാറുന്നില്ലേ ? പേടിക്കേണ്ട... വളരെ കുറഞ്ഞ ചിലവില്‍ സമയനഷ്ടം തീരെ ഇല്ലാതെയുള്ള ഒരു സൗന്ദര്യസംരക്ഷണ മാര്‍ഗം. ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമാണിത്. പറഞ്ഞ് വരുന്നതെന്താണെന്നു വെച്ചാല്‍ ഏവര്‍ക്കും പരിചിതമായ വൈറ്റമിന്‍ ഇ ക്യാപ്‌സൂളിനെ കുറിച്ചാണ്.
 
മുഖത്തിന് മാത്രമല്ല പൊതുവെ ഏതൊരാളേയും അലട്ടുന്ന മിക്ക സന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമായ ഒന്നാണ് വൈറ്റമിന്‍ ക്യാപ്‌സൂള്‍. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടുന്ന ക്യാപ്‌സൂള്‍ കട്ട് ചെയ്ത് അതിന്റെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന ഓയിലാണ് ഇതിനായി ഉപയോഗിക്കേണ്ടത്. വൈറ്റമിന്‍ ഇ ലാക്ടോകലാമിനില്‍ മിക്സ് ചെയ്ത് രാത്രിയില്‍ മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചായി ചെയ്താല്‍ മുഖത്തെ പാടുകള്‍ ഇല്ലാതാകും. 
 
മുഖത്തിന് ആവശ്യമായ പോഷണം നല്‍കാന്‍ കഴിവുള്ള നല്ല ഒരു വസ്തുവാണ് തേന്‍. തേനില്‍ വൈറ്റമില്‍ ഇ ക്യാപ്‌സൂള്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും ചുളിവുകള്‍ അകറ്റുകയും ചെയ്യും. ബദാം ഓയിലില്‍ വൈറ്റമിന്‍ ഗുളിക മിക്സ് ചെയ്ത് മുഖത്ത്പുരട്ടുന്നത് കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാനും മുഖത്തെ പാടകള്‍ അകറ്റാനും നല്ലതാണ്. ബദാം ഓയിലിന് പകരം വെളിച്ചെണ്ണയും ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്തരം സമയങ്ങളിൽ അവൻ മൂക്കുപൊത്തുന്നുണ്ടോ ? അല്പം ശ്രദ്ധിക്കുന്നത് നല്ലത് !