Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റെപ്പ് കയറിയാലും ഗുണങ്ങളോ?

സ്റ്റെപ്പ് കയറിയാലും ഗുണങ്ങളുണ്ടേ...

സ്റ്റെപ്പ് കയറിയാലും ഗുണങ്ങളോ?
, ശനി, 2 ജൂണ്‍ 2018 (12:30 IST)
തിരക്കുള്ള ജീവിതമായതുകൊണ്ടുതന്നെ എല്ലാം വളരെ പെട്ടെന്ന് എത്തിപ്പിടിക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കുക. എല്ലാത്തിനും കുറുക്കുവഴികളും നിറയെയാണ്. ചില ആളുകൾക്ക് സ്‌റ്റെപ്പുകൾ കണ്ടാൽ തന്നെ അലർജിയുമാണ്. ലിഫ്‌‌റ്റിൽ കയറി പെട്ടെന്ന് എത്താനാണ് എല്ലാവരും ശ്രമിക്കുക.
 
എന്നാൽ പടവുകൾ കയറുന്നതുകൊണ്ട് ഗുണങ്ങൾ ഏറെയാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർ ഇതും ഒന്ന് പരീക്ഷിച്ചുനോക്കൂ. ഇനി പടവുകൾ സ്‌നേഹിച്ച് തുടങ്ങൂ...
 
* അമിതവണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് പടവുകൾ കയറുന്നത് ശീലമാക്കാം. ലിഫ്‌റ്റ് ഒഴിവാക്കി പടികൾ കയറുന്നത് ശീലമാക്കുമ്പോൾ അമിതവണ്ണം കുറയുന്നതിന് സഹായകരമാകും. പടികളുടെ എണ്ണം കൂടുന്നതും നല്ലതാണ്.
 
* ചീത്ത കൊളസ്‌ട്രോൾ കുറയാനും ഇത് സഹായകമാണ്.
 
* എൻഡോർഫിൻ പോലെയുള്ള ഹോർമോണുകളുടെ ഉല്പാദനത്തെ ത്വരിതപ്പെടുത്താനും പടികയറ്റം നല്ലതാണ്. സമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യും.
 
* ദിവസവും ഏഴുമിനിറ്റ് പടികൾ കയറിയാൽ ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.
 
* പേശികൾ റിലാക്‌സ് ചെയ്യുന്നത് ഉറക്കം കൂട്ടാൻ സഹായിക്കുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ ഭീതി: കോഴിക്കോട് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതി