Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല തലച്ചോറിനായി ചേയ്യേണ്ടതും പാടില്ലാത്തതും

നല്ല തലച്ചോറിനായി ചേയ്യേണ്ടതും പാടില്ലാത്തതും
, തിങ്കള്‍, 20 ജൂലൈ 2015 (12:47 IST)
മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് മസ്തിഷ്കം അഥവാ തലച്ചോര്‍. ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഈ ഭാഗമാണ് മനസിന്റെയും ഇരിപ്പിടം. ഓര്‍മ്മ, ഉറക്കം, പ്രതികരണങ്ങള്‍, വികാരങ്ങള്‍, അനുഭവങ്ങള്‍ എല്ലാം തലച്ചോര്‍ വഴിയാണ് അംനുഷ്യന്‍ മനസിലാക്കുന്നത്. അതിനാല്‍ തലച്ചോറിനുണ്ടാകുന്ന ഏത് കാര്യങ്ങളും മനുഷ്യ ജീവിതത്തേ തന്നെ ആകമാനം ബാധിക്കും.അപകടങ്ങള്‍ മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങള്‍ ഇത്തരത്തില്‍ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കും. എന്നാല്‍ നിലവിലെ ജീവിത സാഹചര്യങ്ങള്‍ മൂലം പല ക്ജര്യകളും തലച്ചൊറിനെ ഗുരുതരമായി ബാധിക്കുന്നതാണ്.

അത്തരം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇനി പറയുന്നത്. പ്രാതല്‍, അഥവാ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന സ്വഭാവം പലരിലും കണ്ടുവരുന്നു. പ്രത്യേകിച്ച് സ്കൂള്‍ വിദ്യാര്‍ഥികളില്‍. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. എന്തെന്നാല്‍ പ്രാതല്‍ കഴിക്കാതെ ഇരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില താഴും. ആവശ്യമായ പോഷണങ്ങള്‍ ലഭികാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും. ഇത് കുട്ടികളുടെ പഠനത്തേ ഗൌരവതരമായി ബാധിക്കുന്ന കാര്യമാണ്. ജോലിത്തിരക്ക് മൂലവും പലരും പ്രാതല്‍ കഴിക്കാതെ ഇരിക്കുന്നുണ്ട്. ഇവര്‍ക്ക് വളരെപ്പെട്ടന്ന് ക്ഷിണവും ഭാവിയില്‍ ഡയബറ്റിക്സും പിടിപെടാന്‍ സാധ്യത കൂടുതലാണ്.

ഭക്ഷണം ഒഴിവാക്കുന്നതുപോലെ അമിത ഭക്ഷണവും തലച്ചോറിനെ തകര്‍ക്കുന്നതാണ്. ഇത് തലച്ചോറിലെ രക്തകുഴലുകള്‍ കട്ടിയാക്കുകയും മെന്റല്‍ പവര്‍ കുറയ്ക്കാനും ഇടയക്കും. പുകവലി ഒഴിവാക്കുന്നതാണ് നല്ലത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിക്കുകയും, അല്സ്‌ഹൈമര്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നതില്‍ പുകവലിക്ക് ഗണ്യമായ സ്വാധീനമാണുള്ളത്.

മധുരം അമിതമായി കഴിക്കുന്നതും അത്ര നല്ലതല്ല. ഇത് തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങളെയും പ്രോടീനുകളെയും പ്രതികൂലമായി ബാധിക്കുന്നു. മധുരം അമിതമാകുമ്പോള്‍ ശരീരത്തിന് പോഷകങ്ങളെ ആഗീരണം ചെയ്യാനുള്ള ശേഷികുറയുന്നതാണ് ഇതിനു കാരണം. മലിനമായ വായു ശ്വസിക്കുന്നത് തലച്ചോറിനെ ക്ഷീണിപ്പിക്കും. ഇത് മൂലം തലച്ചോറിനു ലഭിക്കേണ്ട ഓക്സിജന്‍ കുറയുകയും കാര്യക്ഷമത കുറയുകയും ചെയ്യുന്നു. മറ്റു ചിലപ്പോള്‍ ബോധക്ഷയത്തിനോ മരണത്തിനോ ഇത് കാരണമാകുകയും ചെയ്യും.തലവഴി മൂടി പുതച്ചുള്ള ഉറക്കവും ഒഴിവാക്കേണ്ടതാണ്. മൂടി പുതച്ചു ഉറങ്ങുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുകയും, ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ ഇരിക്കുകയും, തലച്ചോറിനെ ദോഷകരമായി ബാധിക്കും.

ആധുനിക ജീവിത ശൈലി കാരണം പലര്‍ക്കും ഉറക്കക്കുറവ് ഉണ്ടാകുന്നുണ്ട്. മാനസിക സമ്മര്‍ദ്ദവും, ഇലക്ട്രോണിക്സ് ഉപകരണങ്ങളായ മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിക്കുന്നതും ഉറക്കക്കുറവിന് കാരണമാകുന്നു. എന്നാല്‍
തലച്ചോറിനു വിശ്രമം ലഭികാതെ വന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനിടയാകും. ഇത് പക്ഷാഘാതത്തിനോ ഓര്‍മ്മക്കുറവിനോ ഒക്കെ കാരണമാകും. ശാരീരികമായി സുഖമില്ലാതെ ഇരിക്കുമ്പോള്‍, കഠിനമായി അദ്വാനിക്കുക, തലച്ചോറിനെ പീഡിപ്പിക്കും വിധം പഠിക്കുക ,ഒക്കെ ചെയ്‌താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനെ പ്രതികൂലമായി ബാധിക്കും.

തലച്ചോറിനു ഒരു പണിയും കൊടുക്കാതെ ഇരുന്നാല്‍ ,ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും .എപ്പോഴും നല്ല നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഇരിക്കണം. കൂടാതെ ബൌദ്ധികമായ ചര്‍ച്ചകള്‍ തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും .അതുകൊണ്ട് കൂട്ടുകാരുമായി ചര്‍ച്ചകളില്‍ ഏര്‍പെടുക

Share this Story:

Follow Webdunia malayalam