Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ 20 സ്ത്രീകളിൽ ഒരാൾ വിഷാദരോഗിയെന്ന് പഠനം

ഇന്ത്യയിൽ 20 സ്ത്രീകളിൽ ഒരാൾ വിഷാദരോഗിയെന്ന് പഠനം
, ബുധന്‍, 11 ഏപ്രില്‍ 2018 (11:48 IST)
സ്ത്രീകൾക്കിടയിലെ വിഷാദരോഗം ഇന്ത്യലിൽ വർധിച്ചു വരുന്നതായി പുതിയ കണക്കുകൾ. ഇന്ത്യയിൽ ഇരുപത് സ്ത്രീകളിൽ ഒരാൾ വിഷാദരോഗ ബാധിതയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിഷാദത്തിന് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ അളവ് സ്ത്രീകളാണ്. ഇവരിൽ വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപഭോഗവും വർധിച്ചതായാണ് കണ്ടെത്തൽ. വിഷാദരോഗത്തിന് ചികിത്സ തേടാത്തവരും നിരവധി ഉണ്ടാകാം എന്നും പഠനം സൂചിപ്പിക്കുന്നു.  
 
പത്ത് ലക്ഷത്തോളം ആളുകൾ ഇന്ത്യയിൽ വിഷാദരോഗത്തിനുള്ള ആന്റി ഡിപ്രസന്റ് മരുന്നുകൾ കഴിക്കുന്നതായണ് പഠനം വ്യകതമാക്കുന്നത്. തൊഴിലിടങ്ങളിലെ സമ്മർദ്ദവും സാമ്പത്തിക സാമൂഹിക അസമത്വവുമാണ് സ്ത്രീകളിൽ വിഷാദരോഗം വർധിക്കാനുള്ള പ്രധാന കാരണം എന്നാണ് പഠനം ചൂണ്ടിക്കട്ടുന്നത്. 
 
ആന്റി ഡിപ്രസന്റ് മരുന്നുകളുടെ വിൽപനയിൽ ഓരോ വർഷവും വർധനവുണ്ടാകുന്നതായി പഠനത്തിൽ നിന്നും വ്യക്തമാണ്. ശാരീരിക ആരോഗ്യ രംഗത്തെന്നപോലെ മാനസ്സിക ആരോഗ്യ രംഗത്ത് വികാസം പ്രാപിക്കാൻ കഴിയാത്തതാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാൻ കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദ്രോഗത്തെ തടഞ്ഞു നിർത്താനാകും നമ്മുടെ സ്വന്തം വെളിച്ചെണ്ണയ്ക്ക്