Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി... നിങ്ങളുടെ ജീവിതം തന്നെ മാറി മറിയും !

നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന പ്രഭാത കൃത്യങ്ങള്‍

ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി... നിങ്ങളുടെ ജീവിതം തന്നെ മാറി മറിയും !

സജിത്ത്

, വെള്ളി, 28 ഏപ്രില്‍ 2017 (15:40 IST)
സൂര്യോദയത്തിനു മുമ്പ് തന്നെ എഴുന്നേറ്റ് ജീവിതം തുടങ്ങുന്നവരാണ് ജീവിതത്തില്‍ എന്നും വിജയിക്കുയെന്ന് നമ്മുടെ മാതാപിതാക്കള്‍ തന്നെ നമ്മോട് പറഞ്ഞുതരാറുണ്ട്. എന്നാ‍ല്‍ അതൊന്നും കേട്ടഭാവം പോലും നമ്മള്‍ നടിക്കാറില്ല. അവസാനം മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന് പറയുന്നപോലെ നമ്മളെക്കാള്‍ കുറഞ്ഞ സാമ്പത്തിക ശേഷിയിലും ജീവിതനിലവാരത്തിലുമെല്ലാം വളരെ കുറഞ്ഞ ആളുകള്‍ വിജയിക്കുമ്പോള്‍ മാത്രമേ അന്ന്   മാതാപിതാക്കള്‍ നമ്മളോട് പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ.
 
അതിരാവിലെ എഴുന്നേല്‍ക്കുകയും തുടര്‍ന്ന് എല്ലാ കാര്യങ്ങളും ആരംഭിക്കുകയും ചെയ്യുന്നവര്‍, മൂടിപ്പുതച്ചു കിടന്നുറങ്ങി നട്ടുച്ചക്ക് എഴുന്നേല്‍ക്കുന്നവരേക്കാള്‍ പ്രൊ ആക്ടീവ് ആയിരിക്കുമെന്നാണ് യൂനിവേഴ്സിറ്റി ഓഫ് ലൈപ്സിഗ് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. എന്നാല്‍ അതി രാവിലെ എഴുന്നേല്‍ക്കുന്നത് മാത്രമല്ല, ആ സമയത്ത് ഒരു പോസിറ്റീവ് മാനസികാവസ്ഥയോടെ മറ്റുള്ളവരേക്കാള്‍ മുമ്പ് പ്രാധാന്യമുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക എന്നതിലാണ് കാര്യമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
 
നേരത്തേ എഴുന്നേല്‍ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇരുപതില്‍പ്പരം ആളുകളെവെച്ച് നടത്തിയ പഠനത്തില്‍ 90% ആളുകളും അവരുടെ പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 6 മണിക്ക് മുന്‍പേ എഴുന്നേല്‍ക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. പെപ്സി സിഇഒ ഇന്ദ്ര നൂയി അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് രാവിലെ 7 നു മുന്‍പേ ഓഫീസിലെത്തുമെന്നാണ് പറയുന്നത്. ഡിസ്നി സിഇഒ ബോബ് ഐഗെര്‍ രാവിലെ 4 30 ന് എണീറ്റ്‌ വായിക്കുകയും ട്വിറ്റെര്‍ സിഇഒ ജാക്ക് ഡോര്‍സി 5 30 നു എണീറ്റ്‌ ജോഗിങ്ങിന് പോകുകയുമാണ് ചെയ്യുന്നത്.
 
ജീവിതത്തില്‍ വ്യായാമം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത പ്രത്യേകം പറയേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രഭാതം ചെറിയൊരു എക്സര്‍സൈസ് കൊണ്ട് ആരംഭിക്കുക. ശാരീരികാരോഗ്യത്തിനു വേണ്ടി മാത്രമല്ല മാനസികാരോഗ്യവും വ്യായാമം ചെയ്യുന്നതിലൂടെ നമുക്ക് ലഭ്യമാകും. ഒരു തടസ്സവുമില്ലാതെ ജോലി ചെയ്യാന്‍ പറ്റിയ സമയമാണ് പ്രഭാതസമയം. അതിനാല്‍ ആ സമയത്ത് നമ്മുക്ക് ഏറ്റവും പ്രാധാന്യമുള്ള പ്രോജക്റ്റ് തന്നെ എടുത്തു അത് ചെയ്തു തീര്‍ക്കുവാന്‍ ശ്രമിക്കുക.  
 
നിത്യേനയുള്ള മീറ്റിങ്ങുകളും മറ്റുമുള്ള ആളുകള്‍ക്ക് അവരുടെ ഹോബികളില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം കാണില്ല. ക്രിയേറ്റീവായ്യ വല്ലതുമാണ് ഹോബിയെങ്കില്‍ ജീവിതത്തിന്റെ അവസാന കാലത്ത് നമ്മള്‍ അതേക്കുറിച്ചോര്‍ത്ത് ഖേദിക്കും. അത് കൊണ്ട് തന്നെ നിങ്ങളുടെ പ്രഭാതത്തിലെ കുറച്ചു സമയം അതിനായി ചിലവഴിക്കുക. അതിരാവിലെ നിങ്ങളുടെ ഇണയുമായി പ്രണയിക്കുന്നതും തുടര്‍ന്ന് സെക്സിലേര്‍പ്പെടുന്നതും നിങ്ങളെ കൂടുതല്‍ സ്മാര്‍ട്ട്‌ ആക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. 
 
പ്രഭാതത്തിലെ അല്‍പസമയം നിശബ്ദതയെ പ്രണയിക്കാനായി മാറ്റിവെക്കുക. അത് ഒന്നുകില്‍ നമസ്കാരത്തിന്റെ രൂപത്തിലോ അല്ലെങ്കില്‍ യോഗയുടെ രൂപത്തിലോ അതുമല്ല്ലെങ്കില്‍ വെറുതെ ഇരിക്കുന്ന തരത്തിലോ ആകാം. മെഡിക്കെഷന്‍ നിങ്ങള്‍ക്ക് ആ ദിവസത്തെ സുന്ദരമാക്കി തരുമെന്നും പഠനങ്ങള്‍ പറയുന്നു. രാവിലെ എഴുന്നേറ്റാല്‍ അല്‍പസമയം കുടുംബത്തോടൊപ്പം ചിലവഴിയ്ക്കുന്നത് നിങ്ങള്‍ക്ക് മാനസിക സന്തോഷം നല്‍കുകയും ഇതിലൂടെ ഊര്‍ജ്ജസ്വലതയോടു കൂടി അന്നേ ദിവസം പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ എട്ടിന്റെ പണി ഉറപ്പ് !