Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുതെ കഴിക്കുമ്പോള്‍ അല്ലേ പ്രശ്‌നം, ഓട്‌സ് ഇങ്ങനെ ചെയ്തു നോക്കൂ

വെറുതെ കഴിക്കുമ്പോള്‍ അല്ലേ പ്രശ്‌നം, ഓട്‌സ് ഇങ്ങനെ ചെയ്തു നോക്കൂ
, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (12:38 IST)
പ്രഭാത ഭക്ഷണമായി കഴിക്കാന്‍ പറ്റുന്ന ഏറ്റവും ആരോഗ്യകരമായ ഒന്നാണ് ഓട്‌സ്. എന്നാല്‍ പലര്‍ക്കും ഇതിന്റെ രുചി ഇഷ്ടമല്ല. ഓട്‌സ് വെള്ളത്തില്‍ തിളപ്പിച്ചെടുത്ത് കഴിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ നിരവധിയാണ്. അങ്ങനെയുള്ളവര്‍ ഇനി പറയുന്ന രീതികളില്‍ ഓട്‌സ് പാചകം ചെയ്തു നോക്കൂ. തീര്‍ച്ചയായും കഴിക്കാന്‍ തോന്നും. 
 
ഓട്‌സ് മില്‍ക്ക് രുചികരമായ ഭക്ഷണമാണ്. ഓട്‌സില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്ന രീതിയാണ് ഇത്. അപ്പോള്‍ ഓട്‌സിന്റെ ഗുണങ്ങള്‍ മാത്രമല്ല പാലിന്റെ ഗുണങ്ങളും നിങ്ങളുടെ ശരീരത്തില്‍ എത്തും. 
 
ഓട്‌സ് കൊണ്ട് ദോശയുണ്ടാക്കി കഴിക്കാവുന്നതാണ്. ഓട്‌സ് മിക്‌സിയില്‍ നന്നായി പൊടിച്ചെടുത്ത് അതിലേക്ക് ഗോതമ്പ് പൊടി ചേര്‍ത്ത് ദോശമാവ് രൂപത്തില്‍ ആക്കിയെടുക്കാം. 
 
പൊടിച്ചെടുത്ത ഓട്‌സ് പൊടിയില്‍ മുട്ടയും പച്ചക്കറികളും ചേര്‍ത്ത് നല്ല കിടിലന്‍ ഓട്‌സ് ഓംലറ്റ് ഉണ്ടാക്കാന്‍ സാധിക്കും 
 
ഗോതമ്പ് പൊടി കൊണ്ടും അരിപ്പൊടി കൊണ്ടും പുട്ട് ഉണ്ടാക്കുന്നത് പോലെ ഓട്‌സ് പൊടി കൊണ്ടും പുട്ട് പാകം ചെയ്യാം 
 
റവയ്ക്ക് പകരം ഓട്‌സ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കാനും സാധിക്കും 
 
ഓട്‌സ് കൊണ്ട് ഊത്തപ്പം, ഇഡ്ഡലി എന്നിവയും എളുപ്പത്തില്‍ ഉണ്ടാക്കാം 
 
പ്രമേഹം, അമിത വണ്ണം, കുടവയര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഓട്‌സ് നല്ലതാണ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതിക്ക് ദിവസങ്ങള്‍ മാത്രം; നിബന്ധനകള്‍ ഇവയൊക്കെ