Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ രഹസ്യങ്ങളെല്ലാം അറിഞ്ഞതുകൊണ്ടാണോ നിങ്ങള്‍ക്ക് ആ സ്ത്രീയോട് ഇഷ്ടം തോന്നിയത് ?

സ്ത്രീയുടെ മുടിയിലായിരിക്കും ഏതൊരു പുരുഷന്റേയും ശ്രദ്ധ ഏറ്റവും എളുപ്പത്തില്‍ പതിയുന്നത്.

ഈ രഹസ്യങ്ങളെല്ലാം അറിഞ്ഞതുകൊണ്ടാണോ നിങ്ങള്‍ക്ക് ആ സ്ത്രീയോട് ഇഷ്ടം തോന്നിയത് ?
, തിങ്കള്‍, 25 ജൂലൈ 2016 (13:58 IST)
പ്രകൃതി അതിന്റെ എല്ലാ നിഗൂഢതകളേയും ചേര്‍ത്താണ് പെണ്ണിനെ സൃഷ്ടിച്ചിരിക്കുന്നത്. എന്തെന്നാല്‍ അത്രയേറെ രഹസ്യങ്ങളാണ് പെണ്‍ശരീരത്തില്‍ ഒളിച്ചിരിക്കുന്നത്. എത്ര വലിയ വേദനയാണെങ്കില്‍ പോലും അതിനെ സന്തോഷത്തോടെ സ്വീകരിയ്ക്കാന്‍ ഒരു പെണ്ണിന് മാത്രമേ കഴിയൂ എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെയാണ് പിടികിട്ടാത്ത രഹസ്യങ്ങളുടെ വലിയൊരു കലവറയായി സ്ത്രീ മാറുന്നത്. സ്ത്രീയെ പുരുഷനില്‍ നിന്നും വ്യത്യസ്തമാക്കുന്ന പല കാര്യങ്ങളുമുണ്ട്. പലപ്പോഴും ഇക്കാരണങ്ങളൊക്കെയാകാം ഒരു സ്ത്രീയെ പുരുഷനിലേക്ക് ആകര്‍ഷിക്കുന്നത്. എന്തെല്ലാമാണ് അതെന്ന് നോക്കാം.
 
സ്ത്രീയുടെ മുടിയിലായിരിക്കും ഏതൊരു പുരുഷന്റേയും ശ്രദ്ധ ഏറ്റവും എളുപ്പത്തില്‍ പതിയുന്നത്. അതുകൊണ്ടുതന്നെ വൃത്തിയുള്ളതും ഇടതൂര്‍ന്നതുമായ മുടി ഏതൊരു സാധാരണ സ്ത്രീയുടേയും സ്വപ്നമായിരിക്കും. അതുപോലെ ഭംഗിയുള്ള നീണ്ട കഴുത്തും സ്ത്രീയുടെ സ്വത്താണ്. കഴുത്തിനു പുറകിലെ ചുംബനങ്ങള്‍ പല സ്ത്രീകളേയും പുരുഷനോട് അടിപ്പിക്കാറുണ്ട്. ചെവിയുടെ താഴെയുള്ള മാംസളമായ ഭാഗവും സ്ത്രീകളുടെ അഴക് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അവിടെ ലഭിയ്ക്കുന്ന ചുംബനങ്ങളാണ്. ബ്യൂട്ടി ബോണ്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തോളെല്ലാണ് സ്ത്രീയുടെ മറ്റൊരു പ്രധാനപ്പെട്ട ഭാഗം. സ്ത്രീശരീര ശാസ്ത്രമനുസരിച്ച് ഏതൊരു സ്ത്രീയുടേയും അഴക് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് അത്.
 
സ്ത്രീകളുടെ സൗന്ദര്യത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിയ്ക്കുന്ന ശരീരഭാഗമാണ് ഇടുപ്പ്. അഴകൊത്തതും ഒതുങ്ങിയതുമായ ഇടുപ്പും അരക്കെട്ടുമാണ് സ്ത്രീകളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം. അതുപോലെ മുട്ടിനു താഴെയുള്ള ഭാഗവും സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. വൃത്തിയുള്ളതും നീണ്ടുമെലിഞ്ഞ കാലുകളുമായിരിക്കും എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ സ്ത്രീകളുടെ വൃത്തിയുള്ള കാല്‍ പാദങ്ങളും കൈകളും നഖങ്ങളുമെല്ലാം ഏതൊരു പുരുഷനേയും ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹരോഗികള്‍ മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടോ ?