Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്‍ - സ്‌ത്രീകൾ അറിഞ്ഞിരിക്കണം കാരണം ഇതാണ്!

ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്‍ - സ്‌ത്രീകൾ അറിഞ്ഞിരിക്കണം കാരണം ഇതാണ്!

ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്‍ - സ്‌ത്രീകൾ അറിഞ്ഞിരിക്കണം കാരണം ഇതാണ്!
, ശനി, 17 നവം‌ബര്‍ 2018 (09:35 IST)
അസുഖങ്ങൾക്ക് ഏറ്റവും വലിയ പ്രതിവിധി എന്താണ്? എല്ലാവർക്കും സംശയം തന്നെയാണ്. വെള്ളം കുടിക്കുന്നതിലും പ്രതിവിധി കണ്ടെത്താം കേട്ടോ. വെള്ളം എത്ര കുടിച്ചാലും അത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന പഴഞ്ചൊല്ല് ഓർത്തുവയ്‌ക്കുന്നതും നല്ലതാണ്. എന്തുതന്നെയായാലും 6 മുതൽ 8 ഗ്ലാസ് വെള്ളം വരെ ദിവസവും കുടിക്കണം എന്നാണ് പഠനങ്ങൾ പറയുന്നത്.
 
എന്നാൽ സ്‌ത്രീകൾ ദിവസവും ഒന്നരലിറ്റർ വെള്ളം കൂടുതൽ കുടിക്കണം. കാരണം എന്താണെന്നോ, ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്‍ തന്നെ. സ്‌ത്രീകളെ ബാധിക്കുന്ന അസുഖമാണിത്. ബാക്ടീരിയയുടെ ശക്തി കുറയ്ക്കാൻ കൂടുതലായി ഉള്ളിലെത്തുന്ന വെള്ളത്തിന് സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
 
സങ്കീര്‍ണ്ണമാകാത്ത മുഴകള്‍,  മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും, ബ്ലാഡര്‍ നിറഞ്ഞതുപോലെ അനുഭവപ്പെടുന്ന അവസ്ഥ, പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള തോന്നല്‍, ചിലപ്പോള്‍ മൂത്രത്തില്‍ കാണുന്ന രക്തത്തിന്റെ അംശം എന്നിവയെല്ലാം ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്റെ ലക്ഷണങ്ങളാണ്.
 
ഇതിൽ നിന്ന് രക്ഷനേടണമെങ്കിൽ ആദ്യം ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുക എന്നതുതന്നെയാണ്. മരുന്നുകളേക്കാൾ നല്ല ചികിത്സ ഈ അസുഖത്തിന് വെള്ളം തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ഗോബി മഞ്ചൂരിയന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം!