Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിയറിനോട് ‘നോ’ പറയേണ്ട, നിങ്ങള്‍ക്കറിയാത്ത 5 ഗുണങ്ങള്‍ ഇതാ!

ബിയര്‍ കഴിക്കുന്നതിന്റെ നേട്ടങ്ങള്‍

ബിയറിനോട് ‘നോ’ പറയേണ്ട, നിങ്ങള്‍ക്കറിയാത്ത 5 ഗുണങ്ങള്‍ ഇതാ!
, തിങ്കള്‍, 7 മെയ് 2018 (12:31 IST)
മിതമായ അളവില്‍ ബിയര്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നമ്മുടെ സ്‌ട്രെസ്സ് ലെവല്‍ കുറയ്‌ക്കുക മാത്രമല്ല ആരോഗ്യപരമായുണ്ടാകുന്ന ചില പ്രശ്‌നങ്ങളില്‍ നിന്ന് മോചനവും നല്‍കുന്നു. ബിയര്‍ കഴിക്കുന്നതിന്റെ 5 നേട്ടങ്ങളിതാ...
 
1. എല്ലിന് ബലം നല്‍കുന്നു
 
ബിയര്‍ കഴിക്കുന്നതിലൂടെ എല്ലിന് ബലം നല്‍കുമെന്നാണ് കണ്ടുപിടുത്തം. ആഴ്‌ചയില്‍ രണ്ടോ മൂന്നോ ബിയര്‍ കഴിക്കുന്നത് വാര്‍ദ്ധക്യത്തില്‍ എല്ലിനുണ്ടാകാന്‍ സാധ്യതയുള്ള ബലക്കുറവിനും തേയ്‌മാനത്തിനും സാധ്യത കുറയ്‌ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
2. സ്‌ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്‌ക്കുന്നു
 
ആഴ്‌ചയില്‍ ഒന്നോ രണ്ടോ ബിയര്‍ (അതില്‍ കൂടാന്‍ പാടില്ല) കഴിക്കുന്ന സ്‌ത്രീകളില്‍ ഹാര്‍ട്ട് ‌അറ്റാക്കിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 30% കുറവാണെന്നാണ് സ്വീഡിഷ് ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നത്.
 
3. പ്രമേഹത്തെ ചെറുക്കുന്നു
 
ദിവസത്തില്‍ ഒരു ബിയര്‍ (അതില്‍ കൂടാന്‍ പാടില്ല) കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കുന്നു.
 
4. ചെറുപ്പം നിലനിര്‍ത്തുന്നു
 
ചര്‍മ്മത്തെ ചെറുപ്പമായി സൂക്ഷിക്കാന്‍ ബിയറില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്റുകള്‍ക്ക് കഴിയുമത്രേ. കൂടാതെ ബിയര്‍ കഴിക്കുന്നത് ഓര്‍മ്മശക്തി നിലനിര്‍ത്താനും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും, ഡാര്‍ക്ക് ബിയറുകളില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പും ശരീരത്തിന് നല്ലതാണ്.
 
5 ഫിറ്റ്‍നെസ്സ് സ്പെഷ്യല്‍ ബിയര്‍
 
കോള്‍ഡ് ബിയര്‍ കഴിക്കുന്നത് നമ്മുടെ മൂഡിന് മാറ്റം വരുത്തും, അതിനാല്‍ ഫിറ്റ്‍നസ്സിന് ഊന്നല്‍ നല്‍കിക്കൊണ്ട് വിപണിയിലെത്തിയിട്ടുള്ള Lean Machine Ale, Barbell Beer എന്നീ വിദേശ ബിയര്‍ ബ്രാന്‍ഡുകള്‍ അത്‍ലെറ്റുകള്‍ക്ക് പോലും നല്ലതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടാണോ നിങ്ങളുടെ പ്രശ്‌നം? പേരയുടെ ഇല അത്യുത്തമം