Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കനില്‍ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് എന്തിനാണെന്നറിയാമോ ?

ചിക്കനില്‍ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് എന്തിനാണെന്നറിയാമോ ?

ചിക്കനില്‍ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് എന്തിനാണെന്നറിയാമോ ?
, വ്യാഴം, 23 നവം‌ബര്‍ 2017 (10:43 IST)
ചിക്കന്‍ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ബീഫും മട്ടനും കഴിക്കാത്തവര്‍ പോലും ചിക്കന്‍ വിഭവങ്ങള്‍ ശീലമാക്കാറുണ്ട്. സ്‌ത്രീകളും പെണ്‍കുട്ടികളുമാണ് ചിക്കനോട് കൂടുതല്‍ പ്രീയം കാണിക്കുന്നത്. നോണ്‍ വെജ് വിഭവങ്ങളില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നത് പതിവാണെങ്കിലും ഇതിന്റെ നേട്ടങ്ങളും ഗുണങ്ങളും എന്താണെന്ന് പലര്‍ക്കുമറിയില്ല.

വിറ്റാമിന്‍ ‘സി’ യുടെ കലവറയായ നാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്നതാണ് നോണ്‍ വെജ് വിഭവങ്ങളില്‍ നാരങ്ങ നീര് ഉപയോഗിക്കാന്‍ കാരണം. ചിക്കന്‍ ഫ്രൈയോടൊപ്പവും ബട്ടര്‍ ചിക്കനോടൊപ്പവുമാണ് കൂടുതലായും നാരങ്ങ നീര് ഉള്‍പ്പെടുത്തുന്നത്.

നാരങ്ങ നീര് ചിക്കന്‍ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നതോടെ ദഹനം വേഗത്തിലാക്കുകയും സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണം തടയാനും, ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നാരങ്ങയ്ക്ക് സാധിക്കുന്നു. നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണം അകറ്റാനും ഇതുമൂലം കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പങ്കാളികള്‍ ഇതെല്ലാം ചെയ്യും... പക്ഷേ ഒന്നും സമ്മതിച്ചു തരില്ല; എന്തായിരിക്കും കാരണം ?