Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും കുളിച്ചാല്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കും; കാരണം നിസാരം!

ദിവസവും കുളിച്ചാല്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കും; കാരണം നിസാരം!

ദിവസവും കുളിച്ചാല്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കും; കാരണം നിസാരം!
, ബുധന്‍, 1 ഓഗസ്റ്റ് 2018 (20:48 IST)
ദിവസവും കുളിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കും. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്. പതിവായി കുളിക്കുന്നത് മുടി കൊഴിയുന്നതിനു കാരണമാകുമെന്ന പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ദിവസവും കുളിക്കുന്നതും മുടി നഷ്‌ടപ്പെടുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവർത്തുന്നതാണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതും കൊഴിച്ചില്‍ രൂക്ഷമാകാന്‍ കാരണമാകുകയും ചെയ്യുന്നത്.

മുടിയിലെ വെള്ളത്തിന്റെ നനവ് ഇല്ലാതാക്കാന്‍ തലയില്‍ ശക്തിയോടെ അമർത്തി തുടച്ചാല്‍ മുടി നശിക്കും. കൊഴിച്ചില്‍ കൂടാനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇതോടെ ബലക്ഷയമുളള മുടിയിഴകൾ പെട്ടെന്നു പൊഴിയാൻ കാരണമാകുന്നു.

നനഞ്ഞ തലമുടിയിലെ വെള്ളം നല്ല ഗുണനിവാരമുള്ള ബാത്ത് ടവൽ ഉപയോഗിച്ച് മൃദുവായി ഒപ്പിയെടുക്കുകയാണ് അഭികാമ്യം. ശക്തി കുറച്ച് മൃദുവായി തലയില്‍ തുടയ്‌ക്കുന്നതാകും ഉത്തമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൌഹൃദ ദിനം എങ്ങനെയൊക്കെ ആചരിക്കാം