Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ലിപ്പിങ്ങ് ഡിസ്ക് വരാതെ നോക്കാം !

സ്ലിപ്പിങ്ങ് ഡിസ്ക് വരാതെ നോക്കാം !
, വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (12:22 IST)
സ്ലിപിങ് ഡിസ്ക് അഥവ ബൾജിങ് ഡിസ്ക് എന്ന രോഗം ഇന്ന് ഒരു സാധാരണ രോഗമായി മാറി വരികയാണ്. ശരിയല്ലാ‍ത്ത രീതിയിലുള്ള ജീവിതചര്യയും അമിത ഭാരവും ഭാരമുയർത്തുമ്പോൾ വരുത്തുന്ന പിഴവുകളുമെല്ലാം ഈ അസുഖത്തിലേക്ക് നയിക്കും.
 
അരക്കെട്ടിനോട് ചേർന്ന് നട്ടെല്ലിന്റെ തരുണാസ്ഥി നിർമ്മിതമായ വൃത്താകരത്തിലുള്ള പ്ലേറ്റുകൾ തെന്നിമാറുന്നതാണ് ഈ രോഗാവസ്ഥ. കഴുത്തിലും അരക്കെട്ടിലും അനുഭവപ്പെടുന്ന വേദനയും മരവിപ്പും ഈ രോഗാവസ്ഥയുടെ ലക്ഷണണങ്ങളാവാം. ഇരുനുകൊണ്ട്  ജോലി ചെയ്യുന്നവരിലും ഈ അസുഖം കണ്ടുവരാറുണ്ട്. 
 
കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി നഷ്ടപ്പെടുന്നതതുകൊണ്ടും. ശരീര ഭാരത്തിന്റെ സന്തുലിതാവസ്ഥ ഇല്ലാതാവുന്നതുകൊണ്ടുമാണ് ഇത്. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാ‍ൽ ഇത് പൂർണമായും മാറ്റാനാവും.  പ്ലേറ്റുകൾ കൂടുതൽ തെന്നിനീങ്ങിയാൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 സാധനങ്ങൾ