Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെല്ലിക്ക കഴിച്ചോളു, പ്രമേഹം അടുക്കില്ല !

നെല്ലിക്ക കഴിച്ചോളു, പ്രമേഹം അടുക്കില്ല !
, ശനി, 15 സെപ്‌റ്റംബര്‍ 2018 (13:13 IST)
നിരവധി അരോഗ്യ പ്രശ്നങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കഴിവുള്ള  ഒന്നാണ് നമ്മുടെ നെല്ലിക്ക. ഉദരസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം കൂടിയാണിത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഈ ഔഷധക്കായക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുണ്ട്.
 
നെല്ലിക്ക എങ്ങനെയാണ് പ്രമേഹത്തെ ചെറുക്കുന്നത് എന്നാവും ചിന്തിക്കുന്നത്. ഇൻസുലിൽ പ്രവർത്തനങ്ങലിൽ തകരാറു സംഭവിക്കുന്നതുകൊണ്ടാണല്ലോ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത്. നെല്ലിക്ക കഴിക്കുന്നതിലൂടെ നേല്ലിക ഇൻസുലിന്റെ ജോലി ഏറ്റെടുത്തു ചെയ്യുന്നു. അതായത് ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം നെല്ലിക്ക പുറംതള്ളുന്നു. 
 
ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങളെ നെല്ലികയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ത്വരിതപ്പെടുത്തുന്നു. വൈറ്റമിൻ സിയുടെ കലവറ കൂടിയണ് നെല്ലിക. പച്ചക്ക് കഴിക്കുന്നതാണ് നേല്ലിക്കയുടെ ഗുണങ്ങൾ കൂടുതലായി ശരീരത്തിൽ എത്താൻ നല്ലത്. നെല്ലിക്ക പൊടിച്ച് സൂക്ഷിക്കുന്ന പതിവും ഉണ്ട് എങ്കിലും പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും ഇത്തമം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്രൈ നട്ട്‌സിൽ കേമൻ വാൾനട്ട്‌സ്!