Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകൾ ‘പേരക്ക‘ ധാരാളമായി കഴിച്ചോളൂ, ഗുണങ്ങളേറെ !

സ്ത്രീകൾ ‘പേരക്ക‘ ധാരാളമായി കഴിച്ചോളൂ, ഗുണങ്ങളേറെ !
, ശനി, 3 നവം‌ബര്‍ 2018 (16:08 IST)
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. വിറ്റാമിന്‍ സി, എ, ഇ എന്നിവ ധാരാളമായി പേരക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും. 
 
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായഭേതമന്യേ ഇത് നല്ലതാണെങ്കിലും സ്ത്രീകൾ പേരക്ക നിത്യവും കഴിക്കുന്നത് കൂടുതൽ നേട്ടങ്ങൾ നൽകും. പ്രത്യുൽ‌പാദന ശേഷി വർധിപ്പിക്കുന്നതിന് ഉത്തമമായ് ഒരു ഔഷധമാണ് പേരക്ക. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പേരക്ക സഹായിക്കും.  
 
ജീവിതശൈലി രോഗങ്ങളെ തടുത്തുനിർത്തുന്നതിലും പേരക്കക്ക് പ്രത്യേക കഴിവുണ്ട്. രക്തസമ്മർദ്ദത്തെ പേരക്ക നിയന്ത്രിച്ച് നിർത്തുന്നു. പേരക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. ശരീരത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യത്തിനും പേരക്ക കഴിക്കുന്നത നല്ലതാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേരയ്‌ക്ക സ്‌ത്രീകൾക്ക് സ്‌പെഷ്യലാണ്, കാരണം അറിയാമോ?