Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക; നിങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയാണ്

ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക; നിങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയാണ്

ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക; നിങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയാണ്
, വ്യാഴം, 15 നവം‌ബര്‍ 2018 (16:07 IST)
തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരില്‍ പലവിധ രോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. ദിവസവും ഏഴ് അല്ലെങ്കില്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. സ്‌ത്രീകളിലും പുരുഷന്മാരിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഇരുന്നുള്ള ജോലി ചെയ്യുന്നവരില്‍ കാണപ്പെടുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്. പലതരം കാന്‍സറുകള്‍,  അമിതരക്ത സമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, നടുവേദന, പ്രമേഹം, അമിത വണ്ണവും കുടവയറും, പേശികളുടെയും പ്രവര്‍ത്തനക്ഷമത കുറയുക, ഉത്കണ്ഠ, വിഷാദം എന്നീ അവസ്ഥകളാകും എല്ലാവരെയും പിടികൂടുക.

തുടര്‍ച്ചയായി ഇരിക്കുന്നത് മൂലം ശരീരത്തിന്റെ മുഴുവന്‍ ഭാരവും നട്ടെല്ലിലേക്ക് എത്തുന്നതും വ്യായാമം ഇല്ലായ്‌മയുമാണ് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത്തരക്കാരില്‍ ഹൃദയസംബന്ധമായ അസുഖങ്ങളും പ്രത്യാഘാതങ്ങളും കൂടുതലായി കാണപ്പെടുന്നുവെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍ വച്ച് മരണനിരക്ക് കൂടുതലുള്ളതാണ് ഇരുന്നുള്ള ജോലി മൂലം സംഭവിക്കുന്നത്. പുരുഷന്മാരെ പോലെ സ്‌ത്രീകളെയും ഈ പ്രശ്‌നം ബാധിക്കും. സ്‌ത്രീകളുടെ സ്വാഭാവിക ജീവിതത്തിനു വരെ ദീര്‍ഘനേരം ഇരുന്നുള്ള ജോലി തിരിച്ചടിയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിത്യയൌവ്വനത്തിന് പൊക്കിളിൽ ചെയ്യാം ഈ വിദ്യ !