Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാപ്പി കുടിക്കുന്നത് കുറയ്ക്കൂ, ഉറക്കം സൂപ്പറാകും!

കാപ്പി കുടിക്കുന്നത് കുറയ്ക്കൂ, ഉറക്കം സൂപ്പറാകും!
, വ്യാഴം, 3 മെയ് 2018 (14:40 IST)
കാപ്പികുടിക്കുന്നത് കുറച്ചാല്‍ ഗംഭീരമായ ഉറക്കം കിട്ടും. പുതിയ സ്റ്റഡിയൊന്നുമല്ല, പണ്ടുമുതലേ മുതിര്‍ന്നവര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. അത് വാസ്തവവുമാണ്. കഫീന്‍ നമ്മുടെ ഉറക്കം കെടുത്തുന്ന സംഗതി തന്നെ.
 
നമ്മള്‍ കാപ്പി കുടിച്ച് ആറ്‌ മണിക്കൂറിന് ശേഷവും ആ കഫീനിന്‍റെ പകുതിയോളം അംശം നമ്മളില്‍ തന്നെ നില്‍ക്കും. അതുകൊണ്ടെന്താ? ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഉറക്കം വരില്ല. പിന്നെ എപ്പോഴെങ്കിലും കിടന്ന് എപ്പോഴെങ്കിലും എഴുന്നേല്‍ക്കും.
 
ദിവസം പത്തും പതിനഞ്ചും കാപ്പി കുടിക്കുന്ന മഹാന്‍‌മാരും മഹതികളും നമുക്കിടയിലുണ്ട്. അവരുടെയൊക്കെ ഉറക്കത്തിന്‍റെ കാര്യം കട്ടപ്പൊകയാണെന്ന് പറയേണ്ടതില്ലല്ലോ. കാപ്പി കുടിക്കണ്ട എന്നല്ല. അത്യാവശ്യം ഒന്നോ രണ്ടോ, അതും അളവ് കുറച്ച് മാത്രം ഉപയോഗിക്കുക.
 
കാപ്പികുടി പൂര്‍ണമായും നിര്‍ത്തിയാല്‍ അത്രയും നല്ലത്. നമ്മുടെ ശരീരം ഉറക്കം ആഗ്രഹിക്കുമ്പോള്‍ കാപ്പികുടിച്ച് ഉറക്കം നഷ്ടപ്പെടുത്തി ശരീരത്തെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ? ശരീരം ദേവാലയം പോലെ ശുദ്ധമായി സൂക്ഷിക്കണമെന്ന് ആരാണ് പറഞ്ഞത്? അവര്‍ക്ക് നമസ്കാരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകൾ ഏറ്റവും നന്നായി സെക്സ് ആസ്വദിക്കുന്നത് ഈ പ്രായത്തിലാണ്!