Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം കൂടുന്നവർ മൂത്രമൊഴിക്കുന്നതിന്റെ കാരണം?

വേനൽക്കാലത്ത് മൂത്രമൊഴിക്കൽ ഇരട്ടിയാകും

പ്രായം കൂടുന്നവർ മൂത്രമൊഴിക്കുന്നതിന്റെ കാരണം?
, ഞായര്‍, 13 മെയ് 2018 (17:06 IST)
വേനല്‍കാലം തുടങ്ങിയാല്‍ വെള്ളം കുടിക്കുന്നത് അധികമാകാറില്ലേ? വെള്ളം കുടിച്ചില്ലെങ്കില്‍ ഉള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറയാതെ തന്നെ അറിയാവുന്നതല്ലേ? എങ്കിലും പലപ്പോഴും മറന്നുപോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. മൂത്രത്തിന്റെ നിറം, ഗന്ധം, അളവ്, മൂത്രമൊഴിക്കുന്നതിലെ നിയന്ത്രണം എന്നിവ നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള സൂചനയാണെന്നറിഞ്ഞോളൂ...
 
സാധാരണ മൂത്രസഞ്ചി പകുതി നിറഞ്ഞാല്‍ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും. 50 മുതൽ 500 മില്ലിലിറ്റർ വരെ മൂത്രമാണ്​ മൂത്രാശയത്തിൽ പിടിച്ചുനിർത്താനാവുന്നത്. ഒരാള്‍ ഒരു ദിവസം 8 തവണയെങ്കിലും മൂത്രമൊഴിക്കണം. സാധാരണ അളവിൽ വെള്ളം കുടിച്ചിട്ടും നിങ്ങൾ കൂടുതൽ തവണ മൂത്രമൊഴിക്കുന്നുവെങ്കിൽ തീർച്ചയായും ഡോക്​ടറെ കാണണം.
 
*മൂത്രത്തിലെ മഞ്ഞ നിറം: അരുണ രക്താണുക്കളുടെ ഭാഗമായ, പഴകിയ ഹീമോഗ്ലോബിൻ വൃക്കകൾ വഴി പുറന്തള്ളുന്നു. ഈ മാലിന്യത്തിലെ യൂറോക്രോം എന്ന ഘടകം ചുവപ്പു കലർന്ന മഞ്ഞ നിറത്തിമുള്ള വസ്​തുവാണ്​. ആവശ്യത്തിന്​ വെള്ളം കുടിക്കുന്ന ഒരാളിൽ ഈ നിറം നേർത്ത മഞ്ഞയാകും.
 
* പ്രായമാകുന്നവർ കൂടുതൽ മൂത്രമൊഴിക്കുന്നതിന് കാരണം:  ​ഉറങ്ങു​മ്പാൾ ശരീരത്തിൽ ആൻറിഡ്യൂറെറ്റിക്​ ​ഹോർമോൺ (മൂത്ര വിസർജ്ജനം തടയുന്ന ഹോർമോൺ (ADH)) പ്രവർത്തിക്കും. എന്നാൽ, പ്രായംകൂടും തോറും ആവശ്യത്തിന്​ എ.ഡി.എച്ച്​ നിർമിക്കാൻ ശരീരത്തിന്​ സാധിക്കില്ല. 
 
*മൂത്രം അണുനാശിനിയാണോ: മൂത്രം​ അണുനാശിനിയല്ല അത്​ അണുവിമുക്​തവുമല്ല.
 
*ലൈംഗിക ബന്ധത്തിനിടക്ക്​ മൂത്രമൊഴിക്കണമെന്ന്​ തോന്നുന്നതിനുള്ള കാരണം: സ്​ത്രീകളിൽ ഇതൊരു​ സാധാരണ സംഭവമാണ്. എന്നാല്‍ പുരുഷന്‍മാരില്‍ ഇത് ഒരു വലിയ പ്രശ്നമല്ല. സ്​ത്രീകളിൽ യോനീനാളവും മൂത്രാശയവും വളരെ അടുത്താണ്​. ലൈംഗിക ഉത്തേജനം മൂത്രാശയത്തേ ഉത്തേജിപ്പിക്കുകയും സമ്മർദ്ദത്തിലാ
ക്കുന്നു അതുകൊണ്ടാണ് ലൈംഗിക ബന്ധത്തിനിടക്ക്​ മൂത്രമൊഴിക്കണമെന്ന​ തോന്നുന്നലുണ്ടാകുന്നത്.
 
*മൂത്രം പിടിച്ചു വെക്കുന്നത്​ ദോഷകരമാണ് എന്നു പറയുന്നതിലും കാരണമുണ്ട്: മൂത്രം പിടിച്ചു വെക്കുന്നത്​ ദോഷം ചെയ്യില്ല. എന്നാൽ, ഒരുസമയ പരിധിയിൽ കൂടുതൽ മൂത്രം പിടിച്ചുവെക്കുകയും അത്​ ആവർത്തിക്കുകയും ചെയ്യുന്നത്​ മൂത്രനാളിയിലെ അണുബാധക്കിടയാക്കും.
 
*ഭക്ഷണം എങ്ങനെയാണ്​ മൂത്രത്തെ ബാധിക്കുന്നത്: ചിലപ്പോൾ നിങ്ങൾ കഴിച്ച ഭക്ഷണമാകാം മൂത്രത്തിന്​ നിറം നൽകിയത്​.  ബീറ്റ്​റൂട്ട്​, റുബാബ്​ തുടങ്ങിയവ മൂത്രത്തിന് ​നിറം നൽകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ, അപകടങ്ങൾ ഏറെയാണ്