Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെയുള്ളപ്പോള്‍ ലൈംഗിക ബന്ധം പാടില്ല?

അവള്‍ക്കും അത് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല...

അങ്ങനെയുള്ളപ്പോള്‍ ലൈംഗിക ബന്ധം പാടില്ല?
, വെള്ളി, 9 മാര്‍ച്ച് 2018 (15:25 IST)
ലൈംഗിക ബന്ധം ദാമ്പത്യത്തിന്‍റെ അടിത്തറയാണ്. ലൈംഗികത എന്ന് പറഞ്ഞാല്‍ പങ്കാളികളുടെ പരസ്പര സമര്‍പ്പണമാണെന്ന് കൂടി പറയാം. രണ്ട് മനസ്സുകള് ‍(ശരീരവും) ഒന്നാകുമ്പോഴുള്ള സ്നേഹവും കാമവും എല്ലാമാണ് ലൈംഗികതയെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്നത്. ലൈംഗികതയേയും ഗര്‍ഭധാരണവും സംബന്ധിച്ച് എല്ലാ കാര്യങ്ങളും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. 
 
ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തെ കുറിച്ച് ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ലൈംഗിക നിയന്ത്രണം ആവശ്യമുള്ള അവസരമാണിത്. ഗര്‍ഭത്തിന്‍റെ ആദ്യത്തെ മൂന്ന് മാസവും അവസാനത്തെ രണ്ട് മാസവും ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.
 
ആദ്യ മൂന്ന് മാസങ്ങളാണ് ഗര്‍ഭാവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സമയം. ഈ അവസരത്തില്‍ ഭ്രൂണവും മറുപിള്ളയും രൂപം കൊള്ളുകയും കുഞ്ഞിന്‍റെ അവയവങ്ങള്‍ രൂപം പ്രാപിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഗര്‍ഭിണിയുടെ ഉദരത്തില്‍ സമ്മര്‍ദ്ദമുണ്ടാവാന്‍ അനുവദിക്കരുത്.
 
നാലാം മാസം മുതല്‍ എട്ടാം മാസം വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍, വളരെ ശ്രദ്ധയോടെ അമിത സമ്മര്‍ദ്ദം നല്‍കാതെ ലാളനകളോടെ വേണം ഇത്. 
 
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് ലൈംഗിക താല്‍‌പര്യം കുറയാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ ബന്ധപ്പെടാതെ ഇരിക്കുന്നതാണ് ഉത്തമം. ഗര്‍ഭം അലസിയവരും ഗര്‍ഭധാരണത്തില്‍ സങ്കീര്‍ണ്ണതകള്‍ അനുഭവിച്ചവരും ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയാണ് ഉത്തമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ മൊബൈല്‍ ഫോണുമെടുത്താണോ സ്ഥിരമായി ബാത്‌റൂമില്‍ പോകുന്നത്? സൂക്ഷിക്കണം...