Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിച്ച് കയറ്റുന്ന പുക, അടിഞ്ഞുകൂ‍ടുന്ന കറ- ഭയമില്ലാതാക്കാൻ ഒരു വഴിയുണ്ട്

വലിച്ച് കയറ്റുന്ന പുക, അടിഞ്ഞുകൂ‍ടുന്ന കറ- ഭയമില്ലാതാക്കാൻ ഒരു വഴിയുണ്ട്
, ശനി, 8 സെപ്‌റ്റംബര്‍ 2018 (15:16 IST)
പുകവലി, അന്തരീക്ഷ മലിനീകരണം, വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം മനുഷ്യരില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ ഉണ്ടാക്കും. അര്‍ബുദം വന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ അധികം പേര്‍ക്കും സാധ്യമല്ല. അതേസമയം രോഗം വരാതെ സൂക്ഷിക്കാന്‍ സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക മാത്രമാണ് പോംവഴി. 
 
പുകവലിച്ചോളാൻ ആരും പറയാറില്ല. പുകവലി മൂലമുണ്ടാകുന്ന അസുഖത്തെ പറ്റി ധാരണയുള്ളവർ വലി നിർത്താനാണ് ഉപദേശിക്കുക. പക്ഷേ, പലർക്കും പുകവലി ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറുകയാണ്. ശ്വാസകോശത്തെ ഈ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താന്‍ സാധിക്കുന്ന അത്ഭുത ഔഷധമുണ്ട്. 
 
തേനും ഇഞ്ചിയും മഞ്ഞള്‍പ്പൊടിയും വെള്ളവും ചേരുന്ന ഈ ഔഷധം ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കറ ഏറെക്കുറെ പുറംതള്ളാന്‍ സഹായിക്കുന്നതാണ്. പുകവലി നിര്‍ത്തിയവരും നിലവില്‍ തുടരുന്നവരും ഈ ഔഷധം ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
 
ഔഷധം തയ്യാറാക്കുന്നതിനായി ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം തേന്‍, ഒരു കിലോഗ്രാം ഉള്ളി, ഒരു ചെറിയ ഇഞ്ചി, അര ടീസ്‌പൂണ്‍ മഞ്ഞള്‍ എന്നിവയാണ്‌ വേണ്ടത്‌. ഒരു ലിറ്റര്‍ വെള്ളത്തില്‍ തേന്‍ യോജിപ്പിച്ചെടുക്കുക. ശേഷം ചൂടാക്കുക. ചൂടായിരിക്കുന്ന മിശ്രിതത്തിലേയ്‌ക്ക് ചതച്ച ഉള്ളിയും ഇഞ്ചിയും ചേര്‍ക്കുക. ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത ശേഷം അര സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.
 
ശേഷം ചെറുതീയില്‍ മിശ്രിതം ചൂടാക്കുക. മിശ്രിതം പകുതിയാകും വരെ തിളപ്പിച്ച്‌ വറ്റിക്കുക. തണുത്തതിനു ശേഷം ഒരു കുപ്പിയിലേയ്‌ക്ക് മാറ്റുക. ഓര്‍ക്കുക ഇത് തണുപ്പിച്ച് സൂക്ഷിക്കേണ്ടതാണ്. ചൂട് തട്ടി ഇതിന്റെ ഫലം കളയാതിരിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാകും ഉത്തമം. ഈ ഔഷധം എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ രണ്ട്‌ ടേബിള്‍സ്‌പൂണും, വൈകിട്ട്‌ അത്താഴത്തിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ രണ്ട്‌ ടേബിള്‍ സ്‌പൂണും വീതം കഴിക്കണം. എങ്കില്‍ ശ്വാസകോശ രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരമണിക്കൂർ പോലും തുടർച്ചയായി ഇരുന്നുകൂടാ; ആരോഗ്യം തകർക്കുന്നത് ആധുനികകാല ജോലികൾ