Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലിൽ തുളസി ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമോ ?

പാലിൽ തുളസി ചേർത്ത് കുടിച്ചാലുള്ള ഗുണങ്ങൾ

പാലിൽ തുളസി ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമോ ?
, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:56 IST)
ഒരു പുണ്യസസ്യം മാത്രമായിട്ടല്ല നമ്മള്‍ തുളസി ചെടിയെ കാണുന്നത്. പല അസുഖങ്ങള്‍ക്കുമുള്ള തികച്ചും പ്രകൃതിദത്തമായ ഔഷധം കൂടിയാണ് അത്. അതുപോലെയുള്ള മറ്റൊന്നാണ് പാല്. രോഗം ശമിപ്പിയ്ക്കാനുള്ള കഴിവ് പാലിനില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് അത്. എന്നാല്‍ പാലും തുളസിയും ചേരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ടാകുമോയെന്ന് നോക്കാം. 
 
പനിയെ തുരത്താന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാലില്‍ തുളസി ചേര്‍ത്ത് കഴിക്കുന്നത്. തുളസിയില്‍ യൂജെനോള്‍ എന്ന ഒരു ആന്റിഓക്സ്ഡിന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതേസമയം പാലാകട്ടെ, ഹൃദയത്തിന് ആവശ്യമായ പല ധാതുക്കളും നല്‍കുകയും ചെയ്യും. ചുരുക്കത്തില്‍ ഇവ രണ്ടും ചേരുന്നതോടേ ആരോഗ്യം ഇരട്ടിയ്ക്കുമെന്ന് സാരം.
 
പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാന്‍ സഹായിക്കും. ശരീരത്തിലെ യൂറിക് ആസിഡിന്റെ തോത് നിയന്ത്രിയ്ക്കാനും കിഡ്നി സ്റ്റോണ്‍ മാറ്റുന്നതിനുമുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്‍. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ നല്ലതാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും തലവേദന മാറ്റാനും ഇത് സഹായകമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവള്‍ ചോദിക്കും, വേദനയോ... എന്താണത് ?; പങ്കാളിയെ രതിമൂർച്ഛയിലെത്തിക്കാനുള്ള ചില സൂത്രപ്പണികള്‍ !